CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 44 Seconds Ago
Breaking Now

യുവതി പാതിരാത്രി ഓര്‍ഡര്‍ ചെയ്ത മൂന്ന് പാക്കറ്റ് എലിവിഷം നല്‍കാന്‍ പറ്റില്ലെന്ന് വാശിപിടിച്ച ഡെലിവറി ബോയ്ക്ക് വന്‍ അഭിനന്ദന പ്രവാഹം

എലിവിഷം എത്തിച്ചു നല്‍കാന്‍ വിസമ്മതിച്ചതിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിച്ചു.

തമിഴ്‌നാട്ടില്‍ ഒരു യുവതി പാതിരാത്രി ഓര്‍ഡര്‍ ചെയ്ത മൂന്ന് പാക്കറ്റ് എലിവിഷം നല്‍കാന്‍ പറ്റില്ലെന്ന് വാശിപിടിച്ച ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്ക് സോഷ്യല്‍ മീഡിയയുടെ വന്‍ അഭിനന്ദന പ്രവാഹം. യുവതി ഓര്‍ഡര്‍ ചെയ്ത എലിവിഷം എത്തിച്ചു നല്‍കാന്‍ വിസമ്മതിച്ചതിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിച്ചു.

രാത്രി വൈകി മൂന്ന് പാക്കറ്റ് എലിവിഷത്തിനുള്ള ഓര്‍ഡറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇത്തരം സാധനങ്ങള്‍ ആളുകള്‍ വാങ്ങിക്കുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ എലിവിഷം ഡെലിവറി ചെയ്യാന്‍ ഉപയോക്താവിന്റെ വീട്ടിലേക്ക് അദ്ദേഹം പോയി. എന്നാല്‍ എന്നാല്‍ ഉപഭോക്താവിന്റെ വീട്ടിലെത്തിയപ്പോള്‍ എന്തോ അസ്വാഭാവികത അദ്ദേഹത്തിന് തോന്നി.

'ആകെ മൂന്ന് എലിവിഷം പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവര്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ആ സ്ത്രീ വല്ലാതെ കരയുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്നും അതുകൊണ്ടാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്നും എനിക്ക് തോന്നി. അവരുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ എനിക്ക് അത് നല്‍കാന്‍ തോന്നിയില്ല.' സംഭവത്തെക്കുറിച്ച് ഡെലിവറി ബോയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.യുവതി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്നും എന്ത് പ്രശ്‌നമുണ്ടായാലും ആത്മഹത്യ ചെയ്യരുതെന്ന അവരോട് പറഞ്ഞുവെന്നും ഡെലിവറി ബോയ് പറഞ്ഞു.

'ആത്മഹത്യ ചെയ്യാനാണോ ഇത് ഓര്‍ഡര്‍ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഞാന്‍ പറഞ്ഞു, കള്ളം പറയരുത്, നിങ്ങള്‍ക്ക് എലിയുടെ ശല്യമായിരുന്നെങ്കില്‍ വൈകുന്നേരം ഏഴ് മണിക്കോ അല്ലെങ്കില്‍ അടുത്ത ദിവസമോ ഇത് വാങ്ങാമായിരുന്നു. ഈ സമയത്ത് ഇത് ഓര്‍ഡര്‍ ചെയ്യേണ്ട കാര്യമില്ല. ഒടുവില്‍ ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു. വലിയൊരു കാര്യം ചെയ്ത സംതൃപ്തി ഇന്ന് എനിക്കുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്

 




കൂടുതല്‍വാര്‍ത്തകള്‍.