
















മലമ്പുഴയില്‍ സ്‌കൂളില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ത്ഥികള്‍. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്നാണ് ഡിഡബ്ല്യൂസി പരിശോധിക്കുന്നത്. സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം. ഡിഡബ്ല്യുസി കൗണ്‍സിലര്‍മാരുടെ മുഴുവന്‍ സമയ സേവനവും സ്‌കൂളില്‍ ഏര്‍പ്പെടുത്തും.
സ്‌കൂളില്‍ നടത്തിയ ആദ്യ ഘട്ട കൗണ്‍സിലിങ്ങിലാണ് ഏഴു വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത്. ഡിഡബ്ല്യുസി വീണ്ടും ഈ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. മൊഴി നല്‍കിയവരില്‍ ആറു പേരുടേത് ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിവരം. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ചു കുട്ടികള്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയ്ക്കും.
യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.