CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 58 Seconds Ago
Breaking Now

സ്ത്രീകളെയും, കുട്ടികളെയും ഓണ്‍ലൈനില്‍ നഗ്നരാക്കുന്നത് തുടരുന്നു; ഗ്രോക്ക് എഐ നിയന്ത്രിച്ചില്ലെങ്കില്‍ 'ഞങ്ങള്‍' ചെയ്യുമെന്ന് എലണ്‍ മസ്‌കിന് സ്റ്റാര്‍മറുടെ മുന്നറിയിപ്പ്; നഗ്നതാ ഡീപ്പ്‌ഫേക്കുകള്‍ ജനങ്ങള്‍ക്ക് വെല്ലുവിളിയാകുമ്പോള്‍ കൈവിട്ട് എക്‌സ്

സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായി ഈ ഫീച്ചര്‍ പരിമിതപ്പെടുത്തിയിട്ടുള്ളതായാണ് എക്‌സിന്റെ വാദം

എക്‌സ് പ്ലാറ്റ്‌ഫോമിന്റെ എഐ ടൂളായ ഗ്രോക്ക് എഐ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സ്ത്രീകളുടെയും, കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടയിടണമെന്ന് ഉടമ എലണ്‍ മസ്‌കിന് അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന എഐ ടൂര്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

'എക്‌സിന് ഗ്രോക്കിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും', കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. സ്ത്രീകളെയും, കുട്ടികളെയും വിവസ്ത്രരാക്കുന്നത് തടയാന്‍ എഐ ചാറ്റ്‌ബോട്ട് ഗ്രോക്കിന് എതിരെ നടപടിയെടുക്കാന്‍ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി ലേബര്‍ എംപിമാരെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. 

ഡിജിറ്റല്‍ വിവസ്ത്രരാക്കല്‍ പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡാല്‍ പറഞ്ഞിരുന്നു. ഗ്രോക്കിന്റെ സാങ്കേതികവിദ്യയുടെ പേരില്‍ ലോകത്തിലെ വിവിധ ഗവണ്‍മെന്റുകള്‍ എക്‌സുമായി ഏറ്റുമുട്ടലിലാണ്. യഥാര്‍ത്ഥത്തിലുള്ള വ്യക്തികളുടെ സെക്‌സ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രോക്ക് സഹായിക്കുന്നതാണ് ഇതിലേക്ക് നയിച്ചത്. 

കുട്ടികളുടെയും, സ്ത്രീകളുടെയും ചിത്രങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ മാറ്റാനും, ബിക്കിനികള്‍ അണിയിപ്പിക്കാനും വരെ എഐ ചാറ്റ്‌ബോട്ട് അവസരം നല്‍കുന്നു. പേയ്‌മെന്റ് നല്‍കിയിട്ടുള്ള സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായി ഈ ഫീച്ചര്‍ പരിമിതപ്പെടുത്തിയിട്ടുള്ളതായാണ് എക്‌സിന്റെ വാദം. കൂടാതെ ചൂഷണത്തിനായി ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും എക്‌സ് വാദിക്കുന്നു. 

എന്നാല്‍ ചൂഷണത്തെ മോണിറ്റൈസ് ചെയ്യുന്നതിന് തുല്യമാണ് ഈ നടപടിയെന്നും, ഇതിന് പൂര്‍ണ്ണ നിരോധനം വേണമെന്നുമാണ് കെന്‍ഡാല്‍ ആവശ്യപ്പെടുന്നത്. ബില്ല്യണ്‍ കണക്കിന് പൗണ്ട് പിഴ ഈടാക്കാന്‍ അധികാരമുള്ള മീഡിയ റെഗുലേറ്റര്‍ ഓഫ്‌കോം എക്‌സിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.