CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 29 Seconds Ago
Breaking Now

കൊല്ലത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

കൊല്ലം കടയ്ക്കലില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വയല അജ്മല്‍ മന്‍സിലില്‍ സുലൈമാന്‍ (53) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കി മദ്യപിച്ചെത്തിയ സുലൈമാന്‍ അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വയല ഭാഗത്തുനിന്നാണ് പോലീസ് സുലൈമാനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 




കൂടുതല്‍വാര്‍ത്തകള്‍.