CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 34 Seconds Ago
Breaking Now

കൂടുതല്‍ ആശുപത്രികള്‍ 'ക്രിട്ടിക്കല്‍ അവസ്ഥയിലേക്ക്'! രൂപമാറ്റം വന്ന ഫ്‌ളൂ പടര്‍ന്നുപിടിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തില്‍; ഗുരുതര കേസുകളില്‍ 10% വര്‍ദ്ധന; ഫ്‌ളൂവിന് പുറമെ നോറോവൈറസും, ശ്വാസകോശ രോഗങ്ങളും നടമാടുന്നു

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ ഫ്‌ളൂ രോഗികളെ കൊണ്ട് ബെഡ് ഒക്യുപന്‍സി നിരക്ക് 92 ശതമാനത്തിലായിരുന്നു

എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരെ കുഴപ്പത്തിലാക്കി ഫ്‌ളൂ കേസുകളില്‍ വീണ്ടും കുതിപ്പ്. ഇംഗ്ലണ്ടിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ 'ക്രിട്ടിക്കല്‍ ഇന്‍സിഡന്റ്' പ്രഖ്യാപിക്കുന്നത് തുടരുകയാണ്. ഒടുവിലായി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് സ്ഥിതി മോശമാകുന്നുവെന്ന് അറിയിച്ചത്. 

ഫ്‌ളൂ, നോറോവൈറസ്, ശ്വാസകോശ രോഗങ്ങള്‍ പെരുകുന്നതിനൊപ്പം ആശുപത്രി ജീവനക്കാരും രോഗബാധിതരാകുന്നതാണ് വെല്ലുവിളിയായി മാറുന്നത്. ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലെ എ&ഇയില്‍ ദിവസേന 550 രോഗികളെങ്കിലും ചികിത്സ തേടുന്നുവെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. 24 മണിക്കൂറില്‍ 350 രോഗികളെ പരിചരിക്കാന്‍ കഴിയുന്ന ഇടത്താണ് ഇത്. 

വോര്‍സ്റ്റര്‍ഷയര്‍ അക്യൂട്ട് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, വൈ വാലി എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളിലും ക്രിട്ടിക്കല്‍ ഇന്‍ഡിസന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സറേയില്‍ മൂന്നും, കെന്റില്‍ ഒന്നും ട്രസ്റ്റുകളാണ് ട്രെന്‍ഡിന് തുടക്കം കുറിച്ചത്. എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അസാധാരണമായ തോതില്‍ ഡിമാന്‍ഡ് നേരിട്ടതോടെയാണ് ഇത്. 

രോഗികള്‍ക്ക് സുരക്ഷിതമായി ക്രിട്ടിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വരുന്ന സമയങ്ങളിലാണ് ഇത് പ്രഖ്യാപിക്കുന്നത്. എന്‍എച്ച്എസിലെ ഏറ്റവും ഉയര്‍ന്ന അലേര്‍ട്ടാണ് ഇത്. ശൈത്യകാലത്തിന്റെ പിടിവിട്ട് തുടങ്ങുമ്പോഴും രോഗങ്ങളുടെ പിടിയില്‍ നിന്നും മോചനമായിട്ടില്ലെന്ന് മുന്‍നിര ഡോക്ടര്‍മാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറഞ്ഞ് വന്നിരുന്ന ഫ്‌ളൂ, വിന്റര്‍ വൈറസ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്. 

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ ഫ്‌ളൂ രോഗികളെ കൊണ്ട് ബെഡ് ഒക്യുപന്‍സി നിരക്ക് 92 ശതമാനത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെന്നിവീഴുന്നത് പോലുള്ള തണുപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകളാണ് ട്രസ്റ്റുകളെ സമ്മര്‍ദത്തിലാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.