
















കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ ജോലി നഷ്ടപ്പെട്ടുവെന്നും അതിന് പിന്നില്‍ വര്‍ഗീയ വികാരവും ഉണ്ടാകാം എന്ന ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ പരാമര്‍ശത്തിനെതിരെ വിഎച്ച്പി രംഗത്ത്. 'ഘര്‍ വാപസി' ചെയ്യാനും ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മടങ്ങാനും എ ആര്‍ റഹ്‌മാനോട് നിര്‍ദ്ദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാല്‍. രൂക്ഷ വിമര്‍ശനമാണ് വിഎച്ച്പി വ്യക്താവ് എ ആര്‍ റഹ്‌മാനെതിരെ വിനോദ് ബന്‍സാല്‍ നടത്തിയിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്‍ ഒരിക്കല്‍ ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്? ഇപ്പോള്‍ 'ഘര്‍വാപസി' ചെയ്യുക. ഒരുപക്ഷേ നിങ്ങള്‍ക്ക് വീണ്ടും ജോലി ലഭിക്കാന്‍ തുടങ്ങിയേക്കാം എന്നായിരുന്നു വിനോദ് ബന്‍സാലിന്റെ പ്രതികരണം. ഇന്ത്യയെയും ഇവിടുത്തെ വ്യവസ്ഥയെയും കുറിച്ച് മോശം വാക്കുകള്‍ പറയുന്ന ഒരു പ്രത്യേക വിഭാഗവുമായി എ ആര്‍ റഹ്‌മാന്‍ സഖ്യത്തിലാണെന്നും വിനോദ് ബന്‍സാല്‍ ആരോപിച്ചു.
ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും അദ്ദേഹത്തെ ആരാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് തനിക്ക് ജോലി ലഭിക്കാത്തതെന്ന് ആത്മപരിശോധന നടത്തുന്നതിന് പകരം വ്യവസ്ഥയെക്കുറിച്ച് മോശമായി സംസാരിക്കുകയും മുഴുവന്‍ വ്യവസായത്തെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ്. ഇത്തരം നിസ്സാര പ്രസ്താവനകള്‍ ഒരു രാഷ്ട്രീയക്കാരന് നടത്താം. അത് ഒരു കലാകാരന് യോജിച്ചതല്ലെന്നും വിഎച്ച്പി വക്താവ് കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ എട്ട് വര്‍ഷമായി അധികാരഘടനയില്‍ മാറ്റമുണ്ടായിട്ടുണ്ട്. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. 'ക്രിയേറ്റിവ്' അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്ന'തെന്നായിരുന്നു റഹ്‌മാന്റെ പ്രതികരണം. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങള്‍ സംഗീതത്തെയും ബാധിക്കുന്നതായി എ ആര്‍ റഹ്‌മാന്‍ പറഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയ റഹ്‌മാന്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആളുകള്‍ സിനിമയെ ഉപയോ?ഗിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. അത്തരം സിനിമകളിലേക്ക് വിളിച്ചാല്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും എ ആര്‍ റഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു.
താന്‍ വര്‍ഷങ്ങളായി ബോളിവുഡില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഒരു പുറംനാട്ടുകാരനെപ്പോലെയാണ് തോന്നുന്നതെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു. 'വര്‍ഗീയ കാരണങ്ങളാല്‍' തനിക്ക് ചില പ്രോജക്ടുകള്‍ നഷ്ടപ്പെടുന്നുണ്ടെന്നും റഹ്‌മാന്‍ ആരോപിച്ചിരുന്നു. ബോളിവുഡില്‍ ഹിറ്റായ ഛാവയ്‌ക്കെതിരെയും റഹ്‌മാന്‍ രം?ഗത്തെത്തിയിരുന്നു. ആളുകളെ ഭിന്നിപ്പിക്കുന്ന ചിത്രമെന്നാണ് എആര്‍ റഹ്‌മാന്‍ ഛാവയെക്കുറിച്ച് പറഞ്ഞത്. എആര്‍ റഹ്‌മാന്‍ ആയിരുന്നു ഛാവയുടെ സംഗീതം ഒരുക്കിയത്.