CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 51 Seconds Ago
Breaking Now

മുസ്ലിം വോട്ടുകള്‍ നീക്കം ചെയ്യാന്‍ സമ്മര്‍ദ്ദം; ബിഎല്‍ഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 974 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി ജയിച്ചത്

രാജസ്ഥാനിലെ ഹവാമഹല്‍ മണ്ഡലത്തില്‍ ബിഎല്‍ഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം. കിര്‍ത്തികുമാര്‍ എന്ന ബിഎല്‍ഒയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കരട് പട്ടികയില്‍ നിന്ന് 470 മുസ്ലിം വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ബിഎല്‍ഒയുടെ ആത്മഹത്യ ഭീഷണി. 

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 974 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി ജയിച്ചത്. അതേസമയം, ബംഗാളില്‍ ഒരു ബിഎല്‍ഒ കൂടി ആത്മമഹത്യ ചെയ്തു. എസ്‌ഐആര്‍ നടപടി തുടങ്ങിയ ശേഷമുള്ള ഒന്‍പതാമത്തെ ആത്മഹത്യയാണിത്.

 




കൂടുതല്‍വാര്‍ത്തകള്‍.