CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 42 Seconds Ago
Breaking Now

16 കാരിയുടെ ആത്മഹത്യ ; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചതെന്ന് കുറിപ്പ് ; അക്കൗണ്ട് വ്യാജമെന്ന് സംശയം

തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ(16)യാണ് മരിച്ചത്.

ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യയില്‍ ഉത്തരം കിട്ടാതെ പൊലീസും സ്‌കൂള്‍ അധികൃതരും. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ വീടിന് സമീപമുള്ള ഉപയോഗ ശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ(16)യാണ് മരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടില്‍ ആകെ 12 ഫോളോവേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകര്‍ പറയുന്നു. കൊറിയന്‍ പ്രണയച്ചതിയില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുട്ടികള്‍ ഉണ്ടോ എന്നതില്‍ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണ വാര്‍ത്തയെ തുടര്‍ന്ന് താന്‍ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ഒരാഴ്ച മുന്‍പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.