CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 2 Seconds Ago
Breaking Now

ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം

ശിവരാത്രീ പൂജകള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച്ച ദിവസം  വൈകുന്നേരം 8 മുതല്‍ വിശേഷാല്‍ ശിവപൂജ,ദിപാരാധന ,രുദ്രാഭിഷേകം, യാമപൂജ,ധാര,  സഹസ്രനാമ അര്‍ച്ചന, ഭജന്‍സ്, എന്നിവ  നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16 ആം തീയതി തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മുതല്‍ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകള്‍ക്ക് പരിസമാപ്ത്തിയാകും . 

വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിശ്വരരും നേതൃത്വം നള്‍കും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കര്‍മികത്വം വഹിക്കും.

2026 ഫെബ്രുവരി 15 ആം തീയതി ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതല്‍  ഭക്തജനങ്ങള്‍ക്കായി ഒണ്‍ വിഷന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബീയിങ് അവേര്‍നെസ്സ് സെഷന്‍ ഒരുക്കിയിട്ടുണ്ട്.

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390,0 7973 151975

 




കൂടുതല്‍വാര്‍ത്തകള്‍.