CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 11 Seconds Ago
Breaking Now

ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ആന്‍ഡ്രൂ നിരവധി സ്ത്രീകളെ കൊണ്ടുവന്നു; ആഴ്ച തോറും ആവര്‍ത്തിക്കുന്നതിന് സാക്ഷിയായെന്ന് മുന്‍ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍; വിവരം പോലീസിനെ അറിയിച്ചു; സ്ത്രീകളുടെ പേരുകള്‍ മനസ്സിലാക്കാന്‍ അനുവദിക്കാതെ തടഞ്ഞെന്നും വെളിപ്പെടുത്തല്‍

പെണ്ണുങ്ങളുടെ എണ്ണം കാരണം, ആന്‍ഡ്രൂവിന്റെ വാതില്‍ കറങ്ങുന്നതാണെന്ന് തമാശ പറയുമായിരുന്നു', പേജ് വ്യക്തമാക്കി

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ആന്‍ഡ്രൂ നടത്തിയ സ്ത്രീ വിഷയ ഇടപാടുകള്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടിലുള്ള നിലപാട് പൊളിച്ച് പുതിയ വെളിപ്പെടുത്തല്‍. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ ആഴ്ചയില്‍ പല തവണ സ്ത്രീകളെ കൊട്ടാരത്തിലേക്ക് കടത്തുന്നതിന് സാക്ഷിയായതോടെ താന്‍ പോലീസിനെ ബന്ധപ്പെട്ടിരുന്നതായാണ് ഒരു മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

1998 മുതല്‍ 2004 വരെ സേവനത്തിലുണ്ടായിരുന്ന പോള്‍ പേജാണ് രാജകുടുംബത്തെ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. തങ്ങള്‍ക്ക് ആന്‍ഡ്രൂവിന്റെ ഇടപാടുകളെ കുറിച്ച് ഒരു അറിവുമില്ലെന്ന തരത്തിലാണ് രാജകുടുംബം നിലപാട് സ്വീകരിക്കുന്നത്. 

ആന്‍ഡ്രൂവിനെ കാണാനെത്തിയിരുന്ന സ്ത്രീകളുടെ പേരുകള്‍ അറിയാന്‍ ഇയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓഫീസര്‍മാര്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും പേജ് വ്യക്തമാക്കുന്നു. 'ആന്‍ഡ്രൂവുമായി ബന്ധപ്പെട്ട് തെയിംസ് വാലി പോലീസിനെ വിളിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യമായി വന്നാല്‍ പിന്തുണ നല്‍കാമെന്നും അറിയിച്ചിരുന്നു', പോള്‍ പേജ് പറയുന്നു. 

'പോലീസ് അന്വേഷണം ഉണ്ടായാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. ആഴ്ചയില്‍ പല തവണ ആന്‍ഡ്രൂ സ്ത്രീകളെ എത്തിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്യരുതെന്നായിരുന്നു ആവശ്യപ്പെട്ടത്. പേര് പോലും അറിയാന്‍ കഴിഞ്ഞിരുന്നില്ല. ജോലി പോകുമെന്ന് പേടിച്ച് ഇത് ചോദിക്കാനും ധൈര്യപ്പെട്ടില്ല. വന്നുപോയിരുന്ന പെണ്ണുങ്ങളുടെ എണ്ണം കാരണം, ആന്‍ഡ്രൂവിന്റെ വാതില്‍ കറങ്ങുന്നതാണെന്ന് തമാശ പറയുമായിരുന്നു', പേജ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.