CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 31 Seconds Ago
Breaking Now

എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ രോഗികള്‍ ഒഴുകുന്നു; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല; ജനങ്ങളോട് ആശുപത്രിയിലേക്ക് വരരുതെന്ന് അപേക്ഷിച്ച് മേധാവികള്‍; ഫെബ്രുവരി ആയിട്ടും സ്ഥിതി മെച്ചപ്പെടാത്തതില്‍ ആശങ്ക

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന രോഗികളോട് ട്രസ്റ്റ് മേധാവി ഖേദം പ്രകടിപ്പിച്ചു

ഫെബ്രുവരി മാസത്തിലേക്ക് കടന്നിട്ടും സ്വാഭാവിക സ്ഥിതിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ സമ്മര്‍ദത്തില്‍ തുടര്‍ന്ന് എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇകള്‍. കോറിഡോര്‍ പരിചരണം പല ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇപ്പോള്‍ സുപ്രധാന ആശുപത്രി ശൃംഖല ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ സമ്മര്‍ദം നേരിട്ടതോടെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് തങ്ങളുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഗുരുതര സമ്മര്‍ദത്തിലാണെന്ന് വ്യക്തമാക്കിയത്. ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്നതോടെ രോഗികള്‍ സുദീര്‍ഘമായ കാത്തിരിപ്പാണ് നേരിടുന്നതെന്ന് എന്‍യുഎച്ച് പറയുന്നു. 

സിറ്റി ഹോസ്പിറ്റല്‍, ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ എ&ഇകളില്‍ അടിയന്തര ആവശ്യങ്ങള്‍ വേണ്ടി മാത്രമല്ലാതെ എത്തരുതെന്ന് ആശുപത്രി മേധാവികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ബന്ധുക്കളെ കൂട്ടിക്കൊണ്ട് പോകാന്‍ ട്രസ്റ്റ് ബന്ധുക്കളോടും ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി ബെഡുകള്‍ ഫ്രീയാക്കി എടുക്കാമെന്നാണ് പ്രതീക്ഷ. 

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന രോഗികളോട് ട്രസ്റ്റ് മേധാവി ഖേദം പ്രകടിപ്പിച്ചു. വേഗത്തില്‍ ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പൊതുജനങ്ങളും ഇതില്‍ സഹായിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.