
















ബോണ്‍മൗത്ത് : യു കെ യിലെ കലാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ''മഴവില്‍ ഫ്‌ലാഷ് 2026'' മറ്റന്നാള്‍, ഫെബ്രുവരി 21 ന് ശനിയാഴ്ച്ച ബോണ്‍മൗത്തില്‍ അരങ്ങേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുകയും, രാത്രി പതിനൊന്നു മണി വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്ന 'കലാ മഹോത്സവത്തില്‍' കലാലോകത്തെ പ്രശസ്തരും, പ്രഗത്ഭരുമായ പ്രതിഭകള്‍ സദസ്സിന് ഗംഭീരമായ കലാവിരുന്നാവും സമ്മാനിക്കുക..
പ്രശസ്ത ഗായകരായ ശ്രീ കലാഭവന്‍ ബിനു, ഗിരീഷ് മേനോന്‍ എന്നിവരുടെ സംഗീത വിരുന്നിനോടൊപ്പം, ഫ്ളവേഴ്സ് ടി വി യിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ മിമിക്രി ആര്‍ട്ടിസ്റ്റ് പ്രസാദ് ശിവന്‍ അവതരിപ്പിക്കുന്ന മിമിക്രിയും, കൂടാതെ, യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ല്‍ പരം നര്‍ത്തകരും ചേര്‍ന്ന് വേദിയില്‍ കലയുടെ മഴവില്‍ വസന്തം വിരിക്കും. സംഗീതവും നൃത്തവും മിമിക്രിയും സമന്വയിക്കുന്ന 'മഴവില്‍ ഫ്‌ലാഷ് 2026 ' സാക്ഷാല്‍ കലയുടെ മഹോത്സവ ആഘോഷ വേദിയാവും.
ജനപ്രിയ പരിപാടിയില്‍ ചീഫ് ഗസ്റ്റായി സോഷ്യല്‍ മീഡിയ താരവും, റീലുകളുടെ രാജകുമാരിയുമായ റീന ജോണ്‍ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് കലാപ്രേമികള്‍ക്കായി പ്രശസ്ത കേറ്ററേഴ്സായ 'മട്ടാഞ്ചേരി കേറ്ററിംഗ്‌സ്' സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കി, മിതമായ നിരക്കില്‍ നല്കുന്നതാവും.
പ്രവാസ ലോകത്തെ പിരിമുറുക്കത്തിനിടയില്‍, മനസ്സിന് കുളിര്‍മ്മ പകരുന്ന കലാപ്രേമികളുടെ മഹാസംഗമ വേദിയിലെത്തി, ഹൃദയം നിറയുന്ന കലാ വിരുന്നും, രുചിയുടെ കലവറയും ആസ്വദിക്കുവാനും, ആനന്ദിക്കുവാനുമുള്ള ''മഴവില്‍ ഫ്‌ലാഷ് 2026'' ആഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ അനീഷും, ഷിനുവും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനീഷ് ജോര്‍ജ് - 07915061105
ഷിനു സിറിയക് - 07888659644
BARRINGTON THEATRE , PENNYS WALK , FERN DOWN , BOURNE MOUTH, BH22 9TH
Appachan Kannanchira