CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 15 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 വര്‍ഷത്തിലെ പ്രധാന പരിപാടികളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചു.

യുക്മ നോര്‍ത്ത്  വെസ്റ്റ് റീജിയന്‍ കമ്മിറ്റിയുടെ അവലോകന യോഗം ജനുവരി 25  തീയതി യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ്  ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയില്‍ മാഞ്ചെസ്റ്ററില്‍ വച്ച്  നടന്നു. യുക്മ നാഷണല്‍ ട്രെഷറര്‍  ഷീജോ വര്‍ഗ്ഗീസ്, മുന്‍വര്‍ഷത്തെ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, പി ആര്‍ ഓ യും നിലവിലെ  യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ്,  നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മുന്‍ പ്രസിഡന്റും  ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ  ബിജു പീറ്റര്‍,   സെക്രട്ടറി  സനോജ് വര്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ജെറിന്‍ തുടങ്ങി നോര്‍ത്ത് വെസ്റ്റ് റീജിയന്റെ മറ്റ് ഭാരവാഹികളും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

വരുന്ന 2026 വര്‍ഷത്തേക്കുള്ള റീജിയണല്‍ കലാമേള, കായിക മേള, യുക്മയുടെ മറ്റു അനുബന്ധ പരിപാടികള്‍, പോയ വര്‍ഷത്തെ പരിപാടികളുടെ വിലയിരുത്തലുകള്‍, വരവ് ചെലവ് കണക്കുകള്‍ എന്നീ കാര്യങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കര്‍മ്മപരിപാടികള്‍ നടത്തുവാനും മീറ്റിംഗില്‍ തീരുമാനം ആയി. യുക്മ റീജിണല്‍ തലത്തില്‍ നടത്തുന്ന കായിക കലാമേളകളില്‍ മത്സരാര്‍ത്ഥികളുടെ വര്‍ദ്ധനവ് മുന്നില്‍കണ്ട് അടുത്തവര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ എങ്ങനെ നടത്തണം എന്ന് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഈ വര്‍ഷത്തെ(2026) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 13നും,  നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 3നും നടത്തുവാനും കമ്മിറ്റിയില്‍ തീരുമാനം ആയി.    

കഴിഞ്ഞ വര്‍ഷത്തെ പോലെ പരിപാടികള്‍ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വര്‍ഷവും അതെ വിജയം ആവര്‍ത്തിക്കുവാന്‍ ശ്രമിക്കണം എന്ന് പ്രസിഡന്റ്  ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. സനോജ് വര്‍ഗീസ് സ്വാഗതവും ഷാരോണ്‍ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

അനില്‍ ഹരി

(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.