
















ഇനി കാര്യങ്ങള്‍ മാറി മറിയുകയാണ്. ടാക്‌സ് റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്തിരുന്നവര്‍ ഇനി പുതിയ നിയമ പരിഷ്‌കരണം മുതല്‍ നിരവധി തവണ വര്‍ഷത്തിലൊരിക്കല്‍ തന്നെ ടാക്‌സ് റിട്ടേണ്‍ ചെയ്യണ്ടി വരും. 30 ലക്ഷത്തിലേറെ പേരെ ഇതു ബാധിക്കും.
ഏപ്രില്‍ 6 ഓടെ 8,64,000 പേര്‍ പുതിയ നിയമത്തിനു കീഴില്‍ വരും എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രീഷ്യന്‍, പ്ലബര്‍മാര്‍, എന്നിവര്‍ മുതല്‍ വീട് വാടകയ്ക്ക് നല്‍കുന്ന വീട്ടുടമസ്ഥര്‍, പേഴ്സണല്‍ ട്രെയിനര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഹെയര്‍ ഡ്രസ്സര്‍മാര്‍, കണ്‍സള്‍ട്ടന്റ്സ് എന്നിവരെയോക്കെ ഈ മാറ്റം ബാധിക്കും. നിങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ സെല്‍ഫ് അസ്സെസ്സ്മെന്റ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിയാണെങ്കില്‍, സ്വയം തൊഴില്‍ സംരംഭത്തില്‍ നിന്നോ, വീട്ടുവാടകയില്‍ നിന്നോ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ ഈ പുതിയ മാറ്റം നിങ്ങളെ ബാധിക്കും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍സ് സമര്‍പ്പിക്കണമോ എന്നത് നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചായിരിക്കും. നികുതി വര്‍ഷത്തിലൊരിക്കാല്‍ അടച്ചാല്‍ മതി.
സ്വയം തൊഴില്‍ സംരംഭങ്ങളില്‍ നിന്നോ വീട്ടുവാടകയില്‍ നിന്നോ 50,000 പൗണ്ടിലധികം വരുമാനമുള്ളവരായിരിക്കും മേക്കിംഗ് ടാക്സ് ഡിജിറ്റലിന്റെ കീഴില്‍ വരിക. 2027 മുതല്‍ 30,000 പൗണ്ടിന് മേല്‍ വരുമാനമുള്ളവരും 2028 ഏപ്രില്‍ മുതല്‍ 20,000 പൗണിന് മേല്‍ വരുമാനമുള്ളവരും ഇതിന്റെ പരിധിയില്‍ വരും. ചെറുകിട വ്യവസായ മേഖലയെ ഇതു കാര്യമായി ബാധിക്കും.
2015ല്‍ ചാന്‍സലാറിയുരന്ന ജോര്‍ജ്ജ് ഓസ്‌ബോണ്‍ പ്രഖ്യാപിച്ച പുതിയ രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കൃത്യമായി നികുതി റിട്ടേണ്‍ ചെയ്തില്ലെങ്കില്‍ വലിയ പിഴയീടാക്കും.
മേക്കിങ് ടാക്‌സ് ഡിജിറ്റല്‍ വരുന്നതോടെ വരുമാനത്തിന്റെയും ചെലവിന്റെയും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഓരോ മൂന്നു മാസകാലയളവിലും ഇതു എച്ച്എംആര്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. പിഴവ് ഒഴിവാക്കാനാണ് പുതിയ സമ്പ്രദായം കൊണ്ടുവരുന്നത്. യഥാര്‍ത്ഥത്തില്‍ ടാക്‌സ് ഫയലിങ്ങിനായി ജോലിക്കാരെടുക്കുന്ന സമയം വര്‍ദ്ധിക്കുമെന്നാണ് വ്യവസായികള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. കൂടുതല്‍ പേര്‍ക്ക് വിഷയത്തില്‍ അവബോധമില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.