
















ആന്‍ഡ്രൂ നടത്തിയ കാട്ടിക്കൂട്ടലുകളെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന രാജകുടുംബത്തിന്റെ വാദങ്ങളില്‍ പലപ്പോഴായി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ സത്യമാണെന്ന് തെളിയുകയാണ്. രാജകുടുംബത്തിന്റെ പേര് ആന്‍ഡ്രൂ ദുരുപയോഗം ചെയ്യുന്നുവെന്ന് അറിയിച്ച് 2019-ല്‍ ചാള്‍സ് രാജാവിന് ലഭിച്ച ഇമെയിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ കൂട്ടുകെട്ടുകള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പായിരുന്നു ഇമെയില്‍. മുന്നറിയിപ്പ് നല്‍കിയ ഇമെയില്‍ അയച്ച വ്യക്തി വിവാദ ശതകോടീശ്വരന്‍ ഡേവിഡ് റോളാണ്ടുമായി മുന്‍ യോര്‍ക്ക് ഡ്യൂക്കിനുണ്ടായിരുന്ന രഹസ്യ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൊട്ടാരത്തെ അറിയിച്ചു. ഡേവിഡ് രാജകീയ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തു.
ഡെയ്‌ലി മെയിലാണ് കൊട്ടാരത്തിന് ലഭിച്ച രഹസ്യ ഇമെയില്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച അറസ്റ്റിലായ ആന്‍ഡ്രൂ റോളാണ്ടിനെ ഔദ്യോഗിക ഡ്യൂട്ടികളില്‍ ഒപ്പം കൂട്ടാന്‍ തയ്യാറായിരുന്നു. പുതിയ ഇമെയിലുകള്‍ ചാള്‍സിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ജെഫ്രി എപ്സ്റ്റീന്റെ ഇമെയിലുകള്‍ തുറന്നുവിട്ട ഭൂതം രാജകൊട്ടാരത്തെ വേട്ടയാടാന്‍ പാകത്തിലുള്ളതാണ്.
ഔദ്യോഗിക വിവരങ്ങളും, രഹസ്യ റിപ്പോര്‍ട്ടുകളും വരെ ആന്‍ഡ്രൂ ചോര്‍ത്തിയെന്നാണ് വിവരം. 2011 മുതല്‍ 2011 വരെ കാലത്ത് ആന്‍ഡ്രൂവിന്റെ ഔദ്യോഗിക യാത്രകളില്‍ റോളാണ്ട് സ്ഥിരം സാന്നിധ്യമായിരുന്നു. തന്റെ യാത്രകളിലൂടെ മനസ്സിലാക്കുന്ന ബിസിനസ്സ് വിവരങ്ങള്‍ ആന്‍ഡ്രൂ ഇയാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസന്റെ കടം തീര്‍ക്കാനുള്ള 40,000 പൗണ്ട് വരെ റോളാണ്ട് നല്‍കിയെന്നാണ് വിവരം.