CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 48 Seconds Ago
Breaking Now

ശത്രുക്കളെ ഒതുക്കാന്‍ സ്റ്റാര്‍മര്‍; തന്റെ കസേര നോട്ടമിട്ട വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പദ്ധതിയിട്ട് പ്രധാനമന്ത്രി; ഹെല്‍ത്ത് സെക്രട്ടറിയെ ഒഴിവാക്കി മുന്‍ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ നീക്കം; സ്വരം വാരിക്കുഴി ഒരുക്കുകയാണോ?

മണ്ടേല്‍സണ്‍ വിവാദത്തില്‍ രാജിവെയ്‌ക്കേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് സ്റ്റാര്‍മര്‍ ഈ പദ്ധതികള്‍ ഒരുക്കുന്നത്

തന്റെ കസേര നോട്ടമിട്ടവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി പ്രധാനമന്ത്രി. ഭരണം നടത്താന്‍ സമയമില്ലെന്ന ആരോപണങ്ങള്‍ ശരിവെച്ചാണ് നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്. 

വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. 

വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് പദ്ധതികള്‍ പുറത്തുവരുന്നത്. തനിക്കെതിരെ തിരിയുന്നവരെ പുനഃസംഘടനയുടെ പേരില്‍ ഒതുക്കാനുള്ള ശ്രമമാണ് സ്റ്റാര്‍മര്‍ നടത്തുന്നതെന്ന് ഒരു ലേബര്‍ എംപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പരാജയപ്പെടുമെന്നാണ് പ്രവചനങ്ങള്‍. ഇത് സത്യമായാല്‍ ശ്രദ്ധ തിരിക്കാനും പുനഃസംഘടന സഹായിക്കും. 

ഈ മാസം ആദ്യം തലനാരിഴയ്ക്ക് ഒഴിവായ നേതൃപോരാട്ടത്തിന് തീപകരുന്ന നീക്കമാകും സ്ട്രീറ്റിംഗിന്റെ പുറത്താക്കലെന്ന് മറ്റൊരു എംപി മുന്നറിയിപ്പ് നല്‍കി. പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദത്തില്‍ രാജിവെയ്‌ക്കേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് സ്റ്റാര്‍മര്‍ ഈ പദ്ധതികള്‍ ഒരുക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.