CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 26 Seconds Ago
Breaking Now

ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമം ; വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ചു

ഉര്‍ഗദുര്‍ സ്വദേശി സങ്കേത് ആണ് കൊല്ലപ്പെട്ടത്. 16 വയസ്സായിരുന്നു.

ശിവമൊഗ്ഗയില്‍ സ്‌കൂളിന് സമീപം രണ്ടു വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാന്‍ ശ്രമിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉര്‍ഗദുര്‍ സ്വദേശി സങ്കേത് ആണ് കൊല്ലപ്പെട്ടത്. 16 വയസ്സായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ റോഡില്‍ ഇരു കൂട്ടരും തമ്മില്‍ വഴക്കിടുന്നത് കണ്ട് അനുനയിപ്പിക്കാന്‍ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ സങ്കേതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂര്‍ത്തിയാകാത്തവരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് എസ് പി നിഖില്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.