CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 58 Seconds Ago
Breaking Now

കഞ്ചാവ് അടിച്ച് ഓടിച്ച വാഹനം അപകടത്തില്‍ പെട്ടു; ബിഎംഎഡ്യുവില്‍ നിന്നും പരുക്കേല്‍ക്കാതെ പുറത്തിറങ്ങിയ 23-കാരന്‍ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ഇന്ത്യന്‍ വംശജയെ തെരുവിലിട്ട് തല്ലിയും, ചവിട്ടിയും കൊന്നു; തലച്ചോറിന് ക്ഷതമേറ്റ് മരണം

നിലത്ത് വീണതോടെ നിളയുടെ മുഖത്ത് ഇയാള്‍ ക്രൂരമായി നിര്‍ത്താതെ ചവിട്ടി

കഞ്ചാവ് അമിതമായ തോതില്‍ വലിച്ച് കയറ്റിയ ശേഷം ഉണ്ടാക്കിയ അപകടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജയെ ഒരു കാരണവുമില്ലാതെ മര്‍ദ്ദിച്ച് കൊന്ന് 23-കാരന്‍. ബെനഫിറ്റില്‍ ജീവിക്കുമ്പോഴും കഞ്ചാവ് വില്‍പ്പനയിലൂടെ പ്രതിമാസം 10,000 പൗണ്ട് വരുമാനം നേടിയിരുന്ന മയക്കുമരുന്ന് ഡീലറാണ് ഇന്ത്യന്‍ വംശജയായ 56-കാരിയുടെ ജീവനെടുത്തത്. 

ലെസ്റ്റര്‍ സിറ്റി സെന്ററില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 24-നായിരുന്നു സംഭവങ്ങള്‍. 23-കാരന്‍ ചുക്വ്യൂമെകാ അഹാനോനുവാണ് ബിഎംഡ്യു കാര്‍ അപകടത്തില്‍ പെട്ട ശേഷം പരുക്കുകളില്ലാതെ പുറത്തിറങ്ങിയത്. എന്നാല്‍ 56-കാരിയായ നിളാ പട്ടേലിന്റെ ജീവനാണ് ഇതിനൊടുവില്‍ നഷ്ടമായത്. 

കാറില്‍ നിന്നും പുറത്തിറങ്ങിയ അക്രമി ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന നിളയെ പിന്നില്‍ നിന്ന് അക്രമിക്കുകയായിരുന്നു. ഫോണില്‍ സുഹൃത്തിനോട് സംസാരിച്ച് നടക്കുന്നതിനിടെ പിന്നില്‍ നിന്നും പിടിച്ചുവലിച്ച് നിലത്തിട്ട ശേഷം അഹാനോനു ക്രൂരമായി മര്‍ദ്ദിക്കുകയായിരു്‌നനു. The fatal attack took place after the defendant escaped injury when the car he was driving overturned near Leicester Royal Infirmary

മുഖത്തിന് പല തവണ ഇടിയേറ്റ് നിലത്ത് വീണതോടെ നിളയുടെ മുഖത്ത് ഇയാള്‍ ക്രൂരമായി നിര്‍ത്താതെ ചവിട്ടി. പാരാമെഡിക്കുകളും ഡോക്ടര്‍മാരും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തലച്ചോറിന് ഏറ്റ ഗുരുതര പരുക്ക് നിളയുടെ ജീവനെടുക്കുകയായിരുന്നു. 

250-ഓളം കസ്റ്റമേഴ്‌സിന് കഞ്ചാവ് വില്‍പ്പന നടത്തിയാണ് അഹാനോനു വന്‍തോതില്‍ പണം സമ്പാദിച്ചിരുന്നത്. കഞ്ചാവ് വലിച്ചത് മൂലം ഷീസോഫ്രെനിയ ബാധിച്ചെന്ന് വാദിച്ച് ശിക്ഷ ചുരുക്കിയെടുക്കാനാണ് 23-കാരന്റെ ശ്രമം. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദങ്ങള്‍ തള്ളുകയാണ്. കേസില്‍ വിചാരണ തുടരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.