CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 9 Seconds Ago
Breaking Now

ഇത് മുസ്ലീം ഏരിയ, ഇവിടെ വചനപ്രഘോഷണം വേണ്ട! സുവിശേഷ പ്രസംഗകനെ തടയാനെത്തിയ മുസ്ലീം ജനക്കൂട്ടത്തെ തടഞ്ഞ് പോലീസ് ഓഫീസര്‍; ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് അറിയിച്ച് പ്രതിരോധിച്ച ഓഫീസര്‍ക്ക് കൈയടി

വിഷയത്തില്‍ ഇടപെട്ട് സുവിശേഷ പ്രാസംഗികനെ പ്രതിരോധ വനിതാ ഓഫീസര്‍ ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്

'ഇത് മുസ്ലീം ഏരിയയാണ്', എന്നുപറഞ്ഞ് വൈറ്റ്ചാപ്പലില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രാസംഗികനെ തടയാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ തടഞ്ഞ് പോലീസ് ഓഫീസര്‍. പുരുഷന്‍മാര്‍ മാത്രമുള്ള ജനക്കൂട്ടമാണ് സുവിശേഷകനെ തടഞ്ഞത്. ഇതില്‍ ഇടപെട്ട വനിതാ ഓഫീസര്‍, 'ഈ നാട്ടില്‍ ഞങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ്' പ്രതിഷേധക്കാരെ അറിയിച്ചത്. 

'നിങ്ങള്‍ക്ക് ഇത് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ താല്‍പര്യമില്ലെങ്കില്‍ ഇവിടെ നിന്നും പോകാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. അയാള്‍ നിങ്ങളുടെ വീട്ടില്‍ വന്നല്ല പ്രസംഗിക്കുന്നത്', ഓഫീസര്‍ വ്യക്തമാക്കി. 

എന്നാല്‍ 'ഇത് വൈറ്റ്ചാപ്പലാണെന്നും, ഇതൊരു മുസ്ലീം ഏരിയ' ആണെന്നുമായിരുന്നു രോഷാകുലനായി മാസ്‌ക് വെച്ച ഒരാള്‍ നല്‍കിയ മറുപടി. ജനക്കൂട്ടത്തെ സംയമനത്തോടെ നേരിട്ട സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഓഫീസര്‍ക്ക് ഇപ്പോള്‍ കൈയടി ലഭിക്കുന്നുണ്ട്. വൈറ്റ്ചാപ്പല്‍ റോഡിലെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഓഫീസറുടെ ഇടപെടല്‍ സ്ഥിതി ശാന്തമാക്കാന്‍ സഹായിച്ചെന്ന് വ്യക്തമായത്. 

ബൈബിളും, മൈക്രോഫോണും പിടിച്ച് ഒരാള്‍ വചനപ്രഘോഷണം നടത്തുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എതിര്‍പ്പുമായി എത്തിയത്. ഈസ്റ്റ് ലണ്ടന്‍ മുസ്ലീം പള്ളിയില്‍ നിന്നും ഏതാനും വാര മാത്രം അകലെയായിരുന്നു ഇത്. ജീസസിനെ കുറിച്ച് സംസാരിച്ചാല്‍ മതി, മുഹമ്മദിനെ കുറിച്ച് പറയേണ്ടെന്നായിരുന്നു ഒരു പ്രതിഷേധക്കാരന്റെ നിലപാട്. 

വിഷയത്തില്‍ ഇടപെട്ട് സുവിശേഷ പ്രാസംഗികനെ പ്രതിരോധ വനിതാ ഓഫീസര്‍ ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ഏറ്റവും പുതിയ സെന്‍സസ് പ്രകാരം വൈറ്റ്ചാപ്പല്‍ മേഖലയിലെ 52.2 ശതമാനം ആളുകളും മുസ്ലീങ്ങളാണ്. 




കൂടുതല്‍വാര്‍ത്തകള്‍.