CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 7 Seconds Ago
Breaking Now

ടി സിദ്ദിഖ് എംഎല്‍എയെ കൂവിയ സംഭവം; കെഎസ്എഫ്ഇ റീജ്യണല്‍ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‌യു

കെഎസ്എഫ്ഇ റീജ്യണല്‍ മാനേജരായ അഞ്ജന അനീഷ് എംഎല്‍എയെ കൂവി അപമാനിച്ചുവെന്നാണ് പരാതി

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തില്‍ ടി സിദ്ദിഖ്എംഎല്‍എയെ കൂവിയ സംഭവത്തില്‍ കെഎസ്എഫ്ഇ റീജ്യണല്‍ മാനേജര്‍ക്കെതിരെ പരാതിയുമായി കെഎസ്‌യു. കെഎസ്എഫ്ഇ റീജ്യണല്‍ മാനേജരായ അഞ്ജന അനീഷ് എംഎല്‍എയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് പരാതി നല്‍കി. ടിവി ചാനലുകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് ആണ് പരാതി. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍, കൂവിയിട്ടില്ലെന്നും അഞ്ജന അനീഷ് വിശദീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.