CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 32 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണം; ആഗോള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ബ്രിട്ടന്‍ യുദ്ധകപ്പലുകള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; ഇറാന്റെ പുതിയ പരമോന്നത നേതാവ് 'ജീവനോടെയുണ്ടെന്ന്' തോന്നുന്നില്ല; ഖാര്‍ഗ് ദ്വീപില്‍ 'തമാശയ്ക്ക്' അക്രമം നടത്തുമെന്നും പ്രസിഡന്റ്?

യുദ്ധം ഇതിനകം ജയിച്ചതിനാല്‍ ഇനി സ്റ്റാര്‍മറുടെ സഹായം വേണ്ടെന്നായിരുന്നു മുന്‍പ് ട്രംപ് പറഞ്ഞിരുന്നത്

ഇറാനിലെ യുദ്ധം പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടോ? ഈ ചോദ്യത്തില്‍ ഇസ്രയേലിന്റെ ഉത്തരം കൃത്യമാണെങ്കിലും യുഎസിന് അക്കാര്യത്തില്‍ സംശയങ്ങളുണ്ട്. ഹോര്‍മുസ് കടലിടുക്കിനെ ഭാഗീകമായെങ്കിലും അടച്ചുവെച്ച് ലോകത്തെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തന്ത്രമാണ് ഇറാന്‍ പയറ്റുന്നത്. ഇത് യുഎസ് പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. 

ഈ ഘട്ടത്തിലാണ് എണ്ണ നീക്കത്തില്‍ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. 

യുദ്ധം ഇതിനകം ജയിച്ചതിനാല്‍ ഇനി സ്റ്റാര്‍മറുടെ സഹായം വേണ്ടെന്നായിരുന്നു മുന്‍പ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ തെഹ്‌റാമില്‍ വിചാരിച്ചത് പോലെ എളുപ്പം കാര്യം നടക്കുന്നില്ലെന്നത് ട്രംപിന് വിനയായി. യുഎസ് സൈനികരെ തട്ടിക്കൊണ്ട് പോകാന്‍ ഹെലികോപ്ടറുകള്‍ ഇറക്കുമെന്ന് ഇറാന്‍ ഭീഷണിയും മുഴക്കി. ഇതോടെയാണ് ഇറാന്‍ മൈനുകള്‍ പാകുന്ന കപ്പല്‍ പാതയില്‍ സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര കപ്പല്‍ പടയില്‍ ബ്രിട്ടനും ചേരണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിനിടെ പുതിയ ഇറാന്‍ പരമോന്നത നേതാവ് മൊജ്താബ ഖമനേയി ജീവനോടെയില്ലെന്നാണ് കേള്‍ക്കുന്നതെന്ന് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ ആരും അയാളെ കണ്ടിട്ടില്ല, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.