CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 27 Seconds Ago
Breaking Now

മുജ്തബ റഷ്യയില്‍ ; റഷ്യയുടെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന് പാലസില്‍ ചികിത്സ നല്‍കുന്നതായി റിപ്പോര്‍ട്ട്

പുടിന്റെ നിര്‍ദ്ദേശപ്രകാരം റഷ്യയുടെ പ്രത്യേക വിമാനം ടെഹ്‌റാനിലെത്തിയാണ് മുജ്തബയെ റഷ്യയിലേക്ക് രഹസ്യമായി കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

ആയത്തുള്ള അലി ഖമനയിയുടെ മകനും പുതിയ ഇറാന്‍ പരമോന്നത നേതാവുമായ മുജ്തബ ഖമനയി റഷ്യിലെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് മുജ്തബയെ റഷ്യന്‍ പട്ടാളം മോസ്‌കോയിലെത്തിച്ചതെന്നാണ് കുവൈത്ത് പത്രമായ അല്‍ ജാരിദ റിപ്പോര്‍ട്ട് ചെയ്യുന്നത്.

56 കാരനായ മുജ്തബ കോമയിലാണെന്നും കൊല്ലപ്പെട്ടെന്ന സംശയവും ട്രംപ് ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.

പുടിന്റെ നിര്‍ദ്ദേശപ്രകാരം റഷ്യയുടെ പ്രത്യേക വിമാനം ടെഹ്‌റാനിലെത്തിയാണ് മുജ്തബയെ റഷ്യയിലേക്ക് രഹസ്യമായി കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

പുടിന്റെ പാലസില്‍ തന്നെയാണ് മുജ്തബയുടെ സര്‍ജറി ഉള്‍പ്പെടെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.