CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 9 Seconds Ago
Breaking Now

കെന്റില്‍ മെനിഞ്ചൈറ്റിസ് വ്യാപനം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; പതിനൊന്ന് യുവാക്കള്‍ ആശുപത്രിയില്‍ 'ഗുരുതര' സ്ഥിതിയില്‍; പ്രഭവകേന്ദ്രം നൈറ്റ്ക്ലബെന്ന് സംശയം; മരിച്ചത് കെന്റ് യൂണിവേഴ്‌സിറ്റി, ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ഭാഗമായാണ് സുഹൃത്തുക്കള്‍ ഇവിടേക്ക് പോയതെന്ന് ഒരു പെണ്‍കുട്ടി

കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം സ്ഥലത്തെ ഒരു നൈറ്റ്ക്ലബാണെന്ന് സംശയം. രോഗം അപകടകരമായ തോതില്‍ വ്യാപിച്ചതോടെ രണ്ട് പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 11 പേര്‍ ഗുരുതര രോഗാവസ്ഥയില്‍ ആശുപത്രിയിലാണ്. 

17 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ളവരാണ് ഇരകളെന്നാണ് വിവരം. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നതായി സ്ഥിരീകരിച്ചു. തൊട്ടടുത്തുള്ള ഫാവെര്‍ഷാമിലെ ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂളിലെ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയാണ് രണ്ടാമത്തെ ഇര.

ആശുപത്രിയില്‍ ചികിത്സയിലുള്ള ഭൂരിഭാഗം പേരും സമാന പ്രായത്തിലുള്ളവരാണ്. കൂടാതെ ഒരേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണെന്നും വ്യക്തമായിട്ടുണ്ട്. മാര്‍ച്ച് 6-ന് കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രിയില്‍ പോയതിന് ശേഷമാണ് ലക്ഷണങ്ങള്‍ രൂപ്പെട്ടതെന്ന് ഇരകളില്‍ ഒരാളുടെ സുഹൃത്ത് മെയിലിനോട് പറഞ്ഞു. 

1600 പേര്‍ക്ക് സൗകര്യമുള്ള വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ക്ലബാണ് കെമിസ്ട്രി. എന്നാല്‍ ഈ ക്ലബ് തന്നെയാണ് മാരകമായ ഇന്‍ഫെക്ഷന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. ഒരു ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ഭാഗമായാണ് തങ്ങളുടെ സുഹൃത്തുക്കള്‍ ഇവിടേക്ക് പോയതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്ക് പിന്നാലെ ഓരോരുത്തരായി രോഗബാധിതരാകുകയാണ് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.