CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 57 Seconds Ago
Breaking Now

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ; ഇറാന്‍ യുഎസ് ആക്രമണ പശ്ചാത്തലത്തില്‍ ഇന്ധന വില ഉയരുമെന്നതിനാല്‍ പണപ്പെരുപ്പം ഉയരും

കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകാനാണ് സാധ്യത.

ബാങ്ക് ഓഫ് ഇംഗ്ലണ്ട്  പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍ വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കി കഴിഞ്ഞു.

മോണിറ്ററി പോളിസി കമ്മിറ്റി  ഐക്യകണ്‌ഠേനയാണ് നിലവിലെ നിരക്ക് തുടരാന്‍ തീരുമാനിച്ചത്. യുഎസ് ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ എനര്‍ജി വിലകള്‍ ഉയര്‍ന്നതും പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് പോകാനിടയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

തീരുമാനത്തിന് പിന്നാലെ പൗണ്ട് യുഎസ് ഡോളറിനെതിരെ ശക്തിപ്രാപിച്ചു. അതേസമയം, സര്‍ക്കാര്‍ കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതോടെ എഫ്ടിഎസ് ഇ 100  ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ടെന്നാണ് വിപണി നിരീക്ഷിക്കുന്ന വിദഗ്ധരുടെ വിലയിരുത്തല്‍.

ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകാനാണ് സാധ്യത. ജൂണോടെ ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ധനയും തുടര്‍ന്ന് നിരക്ക് 4.25 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

യുദ്ധം ആഗോള വിപണിക്ക് പുതിയ ആഘാതമാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. എനര്‍ജി വിലവര്‍ധന നേരിട്ട് കുടുംബങ്ങളെ ബാധിക്കുമെന്നും, ഇതിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.