CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 38 Seconds Ago
Breaking Now

'കാര്‍ ഓടിച്ചത് മകനല്ല'; കൊല്ലത്ത് കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബിന്ദു കൃഷ്ണ

അപകടസമയത്ത് മകന്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊല്ലത്ത് ഏപ്രില്‍ 7ന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ വാഹനമിടിച്ച് ഹോക്കി താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കൊല്ലം സ്ഥാനാര്‍ത്ഥിയുമായ ബിന്ദു കൃഷ്ണ. അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റെ പേരില്‍ ഉള്ളതാണെന്നത് സത്യമാണെന്നും എന്നാല്‍ അപകടസമയത്ത് മകന്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്യു പ്രവര്‍ത്തകരാണ് കാറിലുണ്ടായിരുന്നത്. മകന്‍ ആ സമയത്ത് ആശ്രമം മൈതാനത്തായിരുന്നു. കാര്‍ ഓടിച്ചിരുന്നത് സുഹൃത്തുക്കളാണ്. അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ ടാര്‍ഗറ്റ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സായിയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇത് ഏറെ വേദനാജനകമായ വാര്‍ത്തയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അപകടത്തില്‍പ്പെട്ട കുട്ടികളുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും യുഡിഎഫ് ഏറ്റെടുക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് വരെ ആവശ്യമായ എല്ലാ വിദഗ്ദ്ധ ചികിത്സയും പാര്‍ട്ടി ഉറപ്പാക്കും. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച പരിചരണമാണ് നല്‍കിവരുന്നത്, ബിന്ദു കൃഷ്ണ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.