CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 21 Seconds Ago
Breaking Now

ഹോ, ലോകത്തിന് സമാധാനം! രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; യുദ്ധം അവസാനിപ്പിക്കാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ച് തെഹ്‌റാന്‍; വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍; ഭീഷണിയില്‍ നിന്നും 90 മിനിറ്റില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് എങ്ങനെ?

തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി കൈവരിച്ചതോടെയാണ് വെടിനിര്‍ത്തലെന്ന് ട്രംപ്

ഇറാനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭീഷണി പിന്‍വലിച്ച് വെടിനിര്‍ത്തലിന് തയ്യാറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് അന്ത്യശാസനം നല്‍കി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പിന്‍മാറ്റം. ഇറാനിലെ പാലങ്ങളും, പവര്‍പ്ലാന്റും, മറ്റ് പൊതുജന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന പ്രഖ്യാപനം നിര്‍ത്തിവെയ്ക്കുന്നതായി ട്രംപ് വ്യക്തമാക്കി. 

രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ മുന്നോട്ട് വെച്ചത്. ഈ സമയത്ത് ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയില്‍ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചതായും പ്രസിഡന്റ് അറിയിച്ചു. The US hit dozens of military targets on Kharg Island, a crucial Iranian oil export hub Monday night

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇസ്ലാമാബാദിലാണ് യുഎസുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. അതേസമയം ഇറാന്‍ മുന്നോട്ട് വെച്ച പത്തിന പദ്ധതി യുഎസ് അംഗീകരിച്ചെന്നാണ് വിവരം. ഇറാനെതിരായ അതിക്രമം ആവര്‍ത്തിക്കില്ല, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനില്‍ തുടരും, യുറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അംഗീകാരം, എല്ലാത്തരം ഉപരോധങ്ങളും നീക്കല്‍, യുഎന്‍ സുക്ഷാ കൗണ്‍സില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പ്രമേയങ്ങള്‍ നിര്‍ത്തലാക്കല്‍, ഇറാന് നഷ്ടപരിഹാരം നല്‍കല്‍, മേഖലയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കല്‍, ഇസ്ലാമിക് റെസിസ്റ്റന്‍സ് ഓഫ് ലെബനണ്‍ ഉള്‍പ്പെടെ നേരിടുന്ന യുദ്ധങ്ങള്‍ നിര്‍ത്തിവെയ്ക്കല്‍ എന്നിവയാണ് ഇറാന്റെ പദ്ധതിയിലുള്ളത്. 

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച വെടിനിര്‍ത്തല്‍ നടപ്പാക്കുകയാണെന്ന് ട്രംപ് കുറിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോഴും യുഎഇയ്ക്കും, ഇസ്രയേലിനും നേരെയുള്ള മിസൈല്‍ അക്രമണം ഇറാന്‍ തുടരുന്നുണ്ട്. യുദ്ധം ആരംഭിച്ചത് മുതല്‍ പല സമയപരിധികളും പ്രഖ്യാപിച്ച് ട്രംപ് ഇത് പിന്‍വലിക്കുന്ന രീതിയാണ് തുടരുന്നത്. 

തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി കൈവരിച്ചതോടെയാണ് വെടിനിര്‍ത്തലെന്ന് ട്രംപ് പറയുന്നു. രണ്ടാഴ്ചയിലേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്. യുദ്ധം സാമ്പത്തിക തിരിച്ചടി നല്‍കുന്നതിനാല്‍ ഇക്കാര്യം കൂടി പരിഗണിക്കാന്‍ ചൈനീസ് ഇടപെടല്‍ വന്നതോടെയാണ് തെഹ്‌റാന്‍ സമാധാനത്തിന് തയ്യാറായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.