CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 56 Seconds Ago
Breaking Now

ആഎസ്എസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും എല്‍ഡിഎഫിന് വോട്ടുചെയ്യാം; എസ്ഡിപിഐയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എം.എ ബേബി

ഇടതുമുന്നണിക്ക് എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവുമില്ല

ആര്‍.എസ്.എസിനെ തോല്‍പ്പിക്കാന്‍ ആരൊക്കെ വോട്ടുചെയ്യാന്‍ തയ്യാറാകുമോ, അവര്‍ക്കൊക്കെ എല്‍.ഡി.എഫിനായി വോട്ടുചെയ്യാമെന്ന് സി.പി.എം. ജനറല്‍ െസക്രട്ടറി എം.എ. ബേബി. എല്‍.ഡി.എഫിന് വോട്ടുചെയ്യാന്‍ സ്വയം തയ്യാറായിവരുന്ന എസ്.ഡി.പി.ഐ.യുടെയോ, ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനശൈലി മടുത്തുവരുന്ന ആര്‍.എസ്.എസ്. മുന്‍ പ്രവര്‍ത്തകരുടെയോ വോട്ട് വേണ്ടെന്നു പറയില്ലെന്നും കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച 'വോട്ടും വാക്കും' സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിക്ക് എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവുമില്ല. കാസര്‍കോട് ജില്ലയിലെ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലുള്‍പ്പെടെ എസ്.ഡി.പി.ഐ.യുമായി ചര്‍ച്ച നടത്തിയത് യു.ഡി.എഫാണ്. നേമം മണ്ഡലത്തില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്യണമെന്ന് എസ്.ഡി.പി.ഐ. പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം തീരുമാനമാണ്.

ആര്‍.എസ്.എസുകാരന്‍ ജയിച്ച് നിയമസഭയിലെത്തിയ മണ്ഡലമാണത്. അവിടെ ആര്‍.എസ്.എസ്.അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനം ഇടതു സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിക്കാണിച്ചു. ഈ സാഹചര്യത്തിലാകും എല്‍.ഡി.എഫിന് വോട്ടുചെയ്യാനുള്ള അവരുടെ തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.