CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 48 Seconds Ago
Breaking Now

ഈ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ 'മരണ' കേന്ദ്രങ്ങള്‍; ഇംഗ്ലണ്ടിലെ മറ്റ് ട്രസ്റ്റുകളെ അപേക്ഷിച്ച് ഇവിടെ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതല്‍; ഈ പട്ടികയില്‍ നിങ്ങളോ, പ്രിയപ്പെട്ടവരോ സേവനം നല്‍കുന്ന ആശുപത്രികളുണ്ടോ?

2023-24 വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ച നാല് ട്രസ്റ്റുകള്‍ ഇക്കുറിയും ലിസ്റ്റിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സമരങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് സേവനം നല്‍കാന്‍ പെടാപ്പാട് പെടുകയാണ്. ജീവനക്കാര്‍ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ആര്‍ക്കും അറിയേണ്ടതില്ല. എന്നാല്‍ സേവനത്തിലെ വീഴ്ചകളെ കുറിച്ച് വലിയ റിപ്പോര്‍ട്ടുകള്‍ എഴുതിവിടാന്‍ ആവേശവുമാണ്.

ഇപ്പോള്‍ രാജ്യത്തെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രസ്റ്റുകളെ കുറിച്ചാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ കഴിഞ്ഞ വര്‍ഷം രോഗികളിലെ മരണങ്ങള്‍ അധികമായി കണ്ടെത്തിയിട്ടുണ്ട്. 

2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെ മാസങ്ങളില്‍ 30 ശതമാനത്തോളം ഉയര്‍ന്ന തോതില്‍ രോഗികളുടെ മരണങ്ങള്‍ സംഭവിച്ച ട്രസ്റ്റുകളുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ച രോഗികളുടെ എണ്ണവും ഈ കണക്കില്‍ ഉള്‍പ്പെടും. കണക്കുകള്‍ സേവനങ്ങളിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്ന 'പുകയാണെന്ന്' എന്‍എച്ച്എസ് പറയുന്നു. 

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലും, ക്ലിഫ്ടണ്‍ ഹോസ്പിറ്റലും ഉള്‍പ്പെടുന്ന ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേന്‍ ട്രസ്റ്റ് പ്രതീക്ഷിച്ചതിലും 31.9 ശതമാനം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയത്. 

മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യ. ഇവിടെ 30 ശതമാനത്തിന് മുകളിലാണ് മരണനിരക്ക്. 28.8 ശതമാനവുമായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് മൊര്‍കാംബ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്. 

2023-24 വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ച നാല് ട്രസ്റ്റുകള്‍ ഇക്കുറിയും ലിസ്റ്റിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഈസ്റ്റ് ചെഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയാണ് ഇത്. 




കൂടുതല്‍വാര്‍ത്തകള്‍.