CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 5 Seconds Ago
Breaking Now

കുടുംബത്തിലെ പ്രശ്‌നം തീര്‍ക്കാതെ സമരത്തിനിറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍; യൂണിയന്റെ സ്വന്തം ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി; ജീവനക്കാര്‍ക്ക് വെറും 2.75% വര്‍ദ്ധന ഓഫര്‍ ചെയ്ത് ബിഎംഎ?

സ്വന്തം ജീവനക്കാര്‍ക്ക് ബിഎംഎ കേവലം 2.75 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്

റസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ഈ യൂണിയനിലെ ജോലിക്കാര്‍ തന്നെ സമരത്തിന് ഇറങ്ങിയതോടെ തിരിച്ചടി നേരിടുകയാണ് ബിഎംഎ. യൂണിയന്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. 

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജോലിക്കാരുടെ സഹായമില്ലാതെ കോണ്‍ഫറന്‍സുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ കുരുക്കിലായത്. വരുമാനത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സ്വന്തം യൂണിയന്‍ ജീവനക്കാര്‍ ഇതേ ആവശ്യത്തിന് സമരത്തിന് ഇറങ്ങിയതോടെ നാണക്കേടായി. 

വെള്ളി, ശനി ദിവസങ്ങളില്‍ മധ്യ ലണ്ടനില്‍ നിശ്ചയിച്ച വാര്‍ഷിക കോണ്‍ഫറന്‍സാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫറന്‍സ് കോ-ചെയറുകളായ എറിന്‍ ഗോര്‍ലിയും, ഫ്രാന്‍സെസ്‌കോ പലാസോയും പറഞ്ഞു. 'ഞങ്ങള്‍ ജീവനക്കാര്‍ക്കൊപ്പം തന്നെയുണ്ട്. റസിഡന്റ് ഡോക്ടര്‍മാരെ പിന്തുണയ്ക്കുന്നതില്‍ അവര്‍ പ്രധാനമാണ്', അംഗങ്ങള്‍ അയച്ച കത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

സ്വന്തം ജീവനക്കാര്‍ക്ക് ബിഎംഎ കേവലം 2.75 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്. ഇതോടെ നാണംകെട്ട ഡോക്ടര്‍മാര്‍ യൂണിയന് എതിരെ രോഷം തീര്‍ക്കുകയാണ്. ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ജിഎംബി യൂണിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിഎംഎ ചീഫ് എക്‌സിക്യൂട്ടീവ് റേച്ചല്‍ പോഡോലാക് പറഞ്ഞു. നേരത്തെ 2% ഓഫര്‍ ചെയ്ത സ്ഥാനത്താണ് 2.75% ഓഫര്‍ പുതുക്കിയതെന്നാണ് യൂണിയന്റെ വാദം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.