CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 46 Seconds Ago
Breaking Now

സമാധാന ചര്‍ച്ചകള്‍ പരാജയം; ഇസ്ലാമാബാദില്‍ നിന്നും ജെഡി വാന്‍സ് മടങ്ങി സമാധാന കരാറില്ലാതെ; നയങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന്റെ ഭാവി എന്ത്?

തെഹ്‌റാന് സ്വീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് യുഎസ് മുന്നോട്ട് വെച്ചതെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

യുഎസും, ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമില്ലാതെ പിരിഞ്ഞതോടെ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തലും അനിശ്ചിതാവസ്ഥയില്‍. മിഡില്‍ ഈസ്റ്റില്‍ യുദ്ധം 40 ദിവസത്തോളം നീണ്ടതിന് ശേഷമാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ വന്നത്. പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടന്നത്. എന്നാല്‍ ഇരുഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിലേക്ക് എത്താതെ വന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. 

21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ഫലമുണ്ടായില്ലെന്ന് അറിയിച്ച് കൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മടങ്ങി. ഇറാന് മുന്നില്‍ മികച്ച കരാര്‍ വെച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ലെന്ന് വാന്‍സ് പറയുന്നു. 'എവിടെയെല്ലാമാണ് ഞങ്ങളുടെ ചുവപ്പ് വരയെന്ന് വ്യക്തമാക്കി. എന്തെല്ലാം വിഷയങ്ങളിലാണ് അവര്‍ക്ക് ഇളവ് നല്‍കുകയെന്ന് അറിയിച്ചു, എന്തെല്ലാം നടക്കില്ലെന്നും വ്യക്തമാക്കി. ഈ നിലപാട് സ്വീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ല', വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. 

വിവിധ വിഷയങ്ങളില്‍ വിശാലമായ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തിലാണ് ചര്‍ച്ച പ്രധാനമായും തടസ്സപ്പെട്ടതെന്നാണ് സൂചന. 

തെഹ്‌റാന് സ്വീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് യുഎസ് മുന്നോട്ട് വെച്ചതെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 'ഹോര്‍മുസ് കടലിടുക്ക്, സമാധാനപരമായ ആണവോര്‍ജ്ജം, മറ്റ് പല വിഷയങ്ങള്‍ എന്നിവയില്‍ ഇറാന്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കുന്നില്ല', റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.