CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 25 Seconds Ago
Breaking Now

റിഫോം യുകെയെ ഭയക്കണം! കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അഭയാര്‍ത്ഥിത്വം നേടിയ 400,000 കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് റിഫോം; പുതിയ കടുപ്പമേറിയ അതിര്‍ത്തി നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കും; ഗ്രീന്‍ പാര്‍ട്ടി ജയിച്ച് കയറിയാല്‍ അത്ഭുതം വേണ്ട!

അഭയാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ പുനഃപ്പരിശോധിച്ച് രാജ്യത്ത് തുടരാന്‍ അര്‍ഹതയുണ്ടോയെന്ന് വിലയിരുത്താനാണ് ഫരാഗിന്റെ പാര്‍ട്ടിയുടെ പദ്ധതി

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ച് കയറിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. എങ്ങനെയാണ് അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന 'കുഞ്ഞന്‍' പാര്‍ട്ടി ലേബര്‍ സീറ്റില്‍ ജയിച്ച് കയറിയതെന്നായി അന്വേഷണം. ഒടുവില്‍ ഉത്തരം ലഭിച്ചു- കുടിയേറ്റക്കാര്‍! സംഘടിതമായി വോട്ട് ചെയ്ത മുസ്ലീം വിഭാഗങ്ങളാണ് ഗ്രീന്‍ പാര്‍ട്ടി വിജയത്തില്‍ പ്രസക്തമായത്. 

വോട്ട് ചെയ്യാന്‍ വലിയ താല്‍പര്യമൊന്നും കാണിക്കാത്ത ബ്രിട്ടീഷുകാരെ സാക്ഷിയാക്കി കുടിയേറ്റ സമൂഹം അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ലമെന്റില്‍ എത്തിച്ചത് മറ്റ് പരമ്പരാഗത പാര്‍ട്ടികള്‍ക്ക് ഞെട്ടലായി. അതിനൊപ്പം ഞെട്ടിയത് ആദ്യ ഘട്ടത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ച റിഫോം പാര്‍ട്ടി കൂടിയാണ്. 

തങ്ങളുടെ കടുപ്പമേറിയ ഇമിഗ്രേഷന്‍ പദ്ധതികള്‍ വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് കുടിയേറ്റക്കാര്‍ക്ക് വാരിക്കോരി വാഗ്ദാനം നല്‍കി ഗ്രീന്‍ പാര്‍ട്ടി വിജയിച്ചത്. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ കൂടുതല്‍ ഇമിഗ്രേഷന്‍ വിരുദ്ധത പ്രകടിപ്പിക്കുകയാണ് റിഫോം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അഭയാര്‍ത്ഥിത്വം ലഭിച്ച നാല് ലക്ഷം കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് റിഫോം യുകെയുടെ പുതിയ പദ്ധതി. 

അഭയാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ പുനഃപ്പരിശോധിച്ച് ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ അര്‍ഹതയുണ്ടോയെന്ന് വിലയിരുത്താനാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയുടെ പദ്ധതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ചവര്‍, വിസാ കാലാവധി കഴിഞ്ഞും തുടര്‍ന്നവര്‍, ഇവരുടെ സ്വദേശങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പായവര്‍ എന്നിവരെ തിരികെ അയയ്ക്കുമെന്നാണ് പ്രഖ്യാപനം. 

ഈ പുതിയ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഇവരുടെ ലീവ് ടു റിമെയിന്‍ അവകാശം പിന്‍വലിക്കും. തുടര്‍ന്ന് രാജ്യം വിടാന്‍ സമയം അനുവദിക്കുകയാണ് ചെയ്യുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഭയാര്‍ത്ഥി അപേക്ഷ നല്‍കിയ 55 ശതമാനം പേരും ചെറുബോട്ടില്‍ എത്തിയവരോ, ജോലി ചെയ്യാന്‍ അവകാശം ലഭിക്കാതെ വന്നവരോ ആണെന്നാണ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.