CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 15 Seconds Ago
Breaking Now

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് വിദേശ വനിതയെ വിവാഹവും കഴിച്ചു, ഒസിഐ കാര്‍ഡില്ല, ഇംഗ്ലണ്ടില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതിയില്ല

ബ്രിട്ടീഷ് പൗരത്വത്തിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച ജോബി ഒസിഐ കാര്‍ഡിന് അപേക്ഷിച്ചിരുന്നില്ല.

ഇംഗ്ലണ്ടില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡോ (ഒസിഐ) ഇല്ലാത്തപക്ഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 10 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസിന്റെ മൃതദേഹം ഇംഗണ്ടില്‍ നിന്നും നാട്ടിലെത്തിക്കാന്‍ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ഹാന്‍സ് ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തളളിയത്. 

ബ്രിട്ടീഷ് പൗരത്വത്തിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച ജോബി ഒസിഐ കാര്‍ഡിന് അപേക്ഷിച്ചിരുന്നില്ല. ഇതിനാലാണ് എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) കോടതി നിഷേധിച്ചത്. ബന്ധുമിത്രാതികള്‍ക്ക് അത്തരമൊരു ആഗ്രഹമുണ്ടെന്നതിന്റെ പേരില്‍ അനുമതി നല്കാനാവില്ലെന്നും പൗരത്വവും അനുബന്ധ ചട്ടങ്ങളുമാണ് ഇതില്‍ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന്റെ സഹോദരിയുടെ മകനാണ് മരണപ്പെട്ട ജോബി തോമസ്. 2016-ലാണ് ജോബി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചത്. പിന്നീട് വിദേശ പൗരയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറാം തിയ്യതിയാണ് ജോബി ഇംഗ്ലണ്ടില്‍ വെച്ച് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി എന്‍ഒസി ലഭിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചുവെങ്കിലും അനുമതി നല്‍കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.