CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 52 Seconds Ago
Breaking Now

വില്‍ക്കാനുണ്ട് വീടുകള്‍! ബ്രിട്ടനില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; സ്പ്രിംഗ് സീസണിലെ വില്‍പ്പന മാര്‍ക്കറ്റില്‍ തിരിഞ്ഞുനോക്കാതെ വാങ്ങലുകാര്‍? തിരിച്ചടിച്ച് മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന

വരും ദിവസങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് ചോദിക്കുന്ന വിലയില്‍ കുറവ് നല്‍കേണ്ടതായി വരും

സ്പ്രിംഗ് സീസണ്‍ ബ്രിട്ടന്റെ ഭവനവില്‍പ്പനയില്‍ സുപ്രധാനമാണ്. വലിയ തോതില്‍ ആളുകള്‍ വീട് വാങ്ങാന്‍ തയ്യാറാകുന്ന ഘട്ടത്തില്‍ വിപണിയിലേക്ക് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണവും കൂടും. ഇക്കുറി 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകള്‍ എത്തിയിരിക്കുന്നത്. 

എന്നാല്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീട് വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥയും തിരിച്ചടിയാണ്. ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഏപ്രില്‍ മാസത്തിലെ ബയര്‍ ഡിമാന്‍ഡ് സാധാരണ ഈ വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറവാണ്. 

കൂടാതെ ധാരണയായ വില്‍പ്പനയില്‍ 3 ശതമാനം കുറവ് വന്നതായി റൈറ്റ്മൂവ് പറയുന്നു. ശരാശരി ചോദിക്കുന്ന വിലയില്‍ 0.8 ശതമാനം വര്‍ദ്ധനവുണ്ട്. 2929 പൗണ്ട് ഉയര്‍ന്ന് ഏപ്രില്‍ മാസത്തിലെ ശരാശരി ചോദിക്കുന്ന വില 373,971 പൗണ്ടിലേക്കാണ് എത്തിയത്. 

എന്നാല്‍ വരും ദിവസങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് ചോദിക്കുന്ന വിലയില്‍ കുറവ് നല്‍കേണ്ടതായി വരും. മോര്‍ട്ട്‌ഗേജ് നിരക്ക് ഉയരുന്നതാണ് ഇതിന് കാരണമാകുന്നത്. ഇത് വാങ്ങാന്‍ എത്തുന്നവരുടെ സാമ്പത്തിക ശേഷിയെ സാരമായി ബാധിക്കും. 

ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 5.42 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. യുദ്ധത്തിന് മുന്‍പ് ഇത് 4.25 ശതമാനമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.