CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 38 Seconds Ago
Breaking Now

ലണ്ടനിലെ ട്യൂബ് യാത്രക്കാര്‍ക്ക് 'സമരക്കെണി'! 24 മണിക്കൂര്‍ നേരത്തെ പണിമുടക്ക് നടത്തി വലക്കാന്‍ ആര്‍എംടി യൂണിയന്‍; തലസ്ഥാനത്തെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടി; പിക്കാഡിലി, സര്‍ക്കിള്‍ ലൈനുകള്‍ പൂര്‍ണ്ണമായി അടയ്ക്കും

ട്രെയിന്‍ ഡ്രൈവര്‍മാരുടെ മറ്റൊരു യൂണിയന്‍ അസ്ലെഫ് മാറ്റങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്

തലസ്ഥാന നഗരത്തിലെ ട്യൂബ് യാത്രകള്‍ക്ക് വിലങ്ങിട്ട് ആര്‍എംടി യൂണിയന്‍ ട്യൂബ് ഡ്രൈവര്‍മാരുടെ പണിമുടക്ക്. 24 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ വിട്ടുനില്‍ക്കുക. 72,000 പൗണ്ട് ശമ്പളം വാങ്ങുന്ന ഡ്രൈവര്‍മാര്‍ തലസ്ഥാനത്തെ ബന്ദിയാക്കുകയാണെന്നാണ് ആക്ഷേപം. 

24 മണിക്കൂര്‍ പണിമുടക്കിയ ശേഷം റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ വ്യാഴാഴ്ചയും ഇത് ആവര്‍ത്തിക്കും. ലക്ഷക്കണക്കിന് വരുന്ന യാത്രക്കാരെ സമരം വലക്കും. സമ്പദ് വ്യവസ്ഥയ്ക്ക് 250 മില്ല്യണ്‍ പൗണ്ട് നഷ്ടം നേരിടുമെന്നാണ് കണക്ക്. 

സമരങ്ങളെ തുടര്‍ന്ന് പിക്കാഡിലി, സര്‍ക്കിള്‍ ലൈനുകള്‍ പൂര്‍ണ്ണമായി അടച്ചിടും. മെട്രോപൊളിറ്റന്‍, സെന്‍ഡ്രല്‍ ലൈനുകളില്‍ ചില ഭാഗങ്ങളും അടയ്ക്കും. അടുത്ത നാല് ദിവസത്തേക്കെങ്കിലും മറ്റ് ലൈനുകളില്‍ സേവനങ്ങള്‍ ചുരുക്കും. 

നാല് പ്രവൃത്തി ദിനങ്ങളിലേക്കുള്ള മാറ്റത്തെ എതിര്‍ത്താണ് യൂണിയന്‍ പണിമുടക്ക്. ഇത് ക്ഷീണം വര്‍ദ്ധിപ്പിച്ച് സുരക്ഷയെ അപകടത്തിലാക്കുമെന്ന് യൂണിയന്‍ വാദിക്കുന്നു. എന്നാല്‍ മാറ്റങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, പണിമുടക്ക് അനാവശ്യമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞു. 

അതേസമയം ട്രെയിന്‍ ഡ്രൈവര്‍മാരുടെ മറ്റൊരു യൂണിയന്‍ അസ്ലെഫ് മാറ്റങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് വഴി ശരാശരി ഡ്രൈവര്‍മാരുടെ പ്രവൃത്തിസമയം 36 മണിക്കൂറില്‍ നിന്നും 35 ആയി ചുരുങ്ങും. ലണ്ടനിലെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ മേയര്‍ സാദിഖ് ഖാന്‍ ഒന്നും ചെയ്യാതെ നോക്കി ഇരക്കുകയാണെന്ന് ലണ്ടന്‍ അസംബ്ലി ഹെഡ് സൂസണ്‍ ഹാള്‍ ആരോപിച്ചു. മേയറും, ലേബര്‍ ഗവണ്‍മെന്റും എപ്പോഴും യൂണിയനുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയാണെന്നും ഇവര്‍ വിമര്‍ശിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.