CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 50 Seconds Ago
Breaking Now

സംഗീതത്തിലും മതവിദ്വേഷം പടര്‍ത്താനുള്ള ആര്‍എസ്എസ് നീക്കത്തെ കേരളം ചെറുക്കും ; നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി കെ സി വേണുഗോപാല്‍

മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചന അതിന്റെ സീമകള്‍ ലംഘിക്കുകയാണന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിന് നേരെ സോഷ്യല്‍ മീഡിയയിലുണ്ടായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചന അതിന്റെ സീമകള്‍ ലംഘിക്കുകയാണന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി

ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന ബി ജെ പി - ആര്‍ എസ് എസ് സംഘം മതവിദ്വേഷം പടര്‍ത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിര്‍ത്തുമെന്നും കെ സി പറഞ്ഞു. മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളും. മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്നതാണ് സംഗീതവും. അതിനെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത് ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോവേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും. സാംബശിവന്റെ കഥാപ്രസംഗവും കെ പി എ സിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പള്ളിമുറ്റങ്ങളും ഇവിടെ മുന്‍പോട്ടുപോയിട്ടുള്ളത്. അതിനിയും തുടരുക തന്നെ ചെയ്യും. അണ്‍റിയല്‍ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.