CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 49 Seconds Ago
Breaking Now

കാസര്‍ഗോഡ് പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി

രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് 36കാരിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.

കാസര്‍ഗോഡ് പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍.

രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് 36കാരിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍. ഈ കേസില്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് കേസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.