CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 32 Seconds Ago
Breaking Now

2 കൗമാരക്കാരെ ഉള്‍പ്പെടെ ഏഴ് പേരെ ബലാത്സംഗം ചെയ്ത് എച്ച്‌ഐവി ബാധിതരാക്കിയ അപകടകാരിയായ കുറ്റവാളിക്ക് 43-കാരന് ജീവപര്യന്തം തടവുശിക്ഷ

2016 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.

യുകെയില്‍ രണ്ട് കൗമാരക്കാരെ ഉള്‍പ്പെടെ ഏഴ് പേരെ ബോധപൂര്‍വം എച്ച്‌ഐവി ബാധിതരാക്കിയ 43-കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 43 കാരനായ ആദം ഹാളിനെയാണ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. കുറഞ്ഞത് 23 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്. ക്രൂരമായ പീഡനപരമ്പരയായി കേസിനെ പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചു.

2016 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്. ഏഴ് പേരെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരെ ബോധപൂര്‍വം പല രീതിയിലൂടെ എച്ച്‌ഐവി ബാധിതരാക്കുകയും ചെയ്തതിനാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഇയാള്‍ മറ്റുള്ളവരോട് നിരന്തരം കള്ളം പറഞ്ഞിരുന്നു. രോഗം പകരാതിരിക്കാനുള്ള മരുന്നുകള്‍ മനഃപൂര്‍വ്വം ഒഴിവാക്കി.

പാവപ്പെട്ട യുവാക്കളെയും കുട്ടികളെയും ഇയാള്‍ ലക്ഷ്യമിട്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇയാള്‍ പരാതിക്കാരുമായി സൗഹൃദത്തിലായത്. 15, 17 വയസുള്ള കൗമാരക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ പ്രവൃത്തി ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരോട് ഇയാള്‍ യാതൊരു സഹാനുഭൂതിയും കാണിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

2010-ലാണ് പ്രതിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ചികിത്സ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ അതെല്ലാം അവഗണിച്ചു. ബലാത്സംഗ കുറ്റങ്ങളോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്ത കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരാളെ ആക്രമിക്കുന്നതിന് മുമ്പ് ഇയാള്‍ മയക്കുമരുന്ന് നല്‍കിയെന്നും വ്യക്തമായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.