CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 48 Seconds Ago
Breaking Now

ഒറ്റ മിനിറ്റില്‍ ക്യാന്‍സര്‍ ചികിത്സ; ഒരു മിനിറ്റ് കൊണ്ട് നല്‍കുന്ന ക്യാന്‍സര്‍ ഇഞ്ചക്ഷന്‍ എന്‍എച്ച്എസില്‍ നിലവില്‍; ചികിത്സാ സമയം 90% വെട്ടിക്കുറയ്ക്കുന്ന ഇഞ്ചക്ഷന്‍ രോഗികള്‍ക്ക് ആശ്വാസമാകും

ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യുന്ന വിധത്തിലാണ് ഇഞ്ചക്ഷന്‍ പ്രവര്‍ത്തിക്കുക

ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കുന്ന ക്യാന്‍സര്‍ ചികിത്സ വേഗത്തിലാക്കാന്‍ സഹായിക്കുന്ന പുതിയ ഒരു മിനിറ്റ് ക്യാന്‍സര്‍ മരുന്ന് ഇഞ്ചക്ഷന്‍ നിലവില്‍. പെംബ്രോലിസുമാബ് എന്ന മരുന്നാണ് അര മണിക്കൂറിലേറെ എടുത്ത് ഡ്രിപ്പ് രൂപത്തില്‍ നല്‍കുന്നതിന് പകരം ഇഞ്ചക്ഷനായി അവതരിപ്പിക്കുന്നത്. 

ബ്രിട്ടനില്‍ വര്‍ഷത്തില്‍ 14000 പേര്‍ക്കെങ്കിലും ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുന്നുണ്ട്. ഇമ്മ്യൂണ്‍ സിസ്റ്റത്തെ കൊണ്ട് ക്യാന്‍സര്‍ കോശങ്ങളെ അക്രമിക്കാന്‍ ഉത്തേജിപ്പിക്കുന്ന വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

ഈ മരുന്ന് ഐവി ലൈനിലൂടെയോ, ഡ്രിപ്പായോ നല്‍കാന്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ രണ്ട് മണിക്കൂറോളം ചെലവാക്കേണ്ടി വരുന്നത്. ഇതിന് പകരമാണ് ഇഞ്ചക്ഷന്‍ രൂപത്തില്‍ മരുന്ന് നല്‍കുന്നത്. ഓരോ മൂന്നാഴ്ചയിലും ഒരു മിനിറ്റ് ഇഞ്ചക്ഷനായും, ആറ് ആഴ്ചയില്‍ രണ്ട് മിനിറ്റ് ഇഞ്ചക്ഷനായും ഈ മരുന്ന് നല്‍കും. 

ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യുന്ന വിധത്തിലാണ് ഇഞ്ചക്ഷന്‍ പ്രവര്‍ത്തിക്കുക. ഒരു മിനിറ്റ് കൊണ്ട് നല്‍കാന്‍ കഴിയുന്ന പുതിയ ഇഞ്ചക്ഷന്‍ രോഗികളെ മണിക്കൂറുകള്‍ ആശുപത്രിയില്‍ ചെലവാക്കുന്നതില്‍ നിന്നും മാറ്റുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ക്യാന്‍സര്‍ ചീഫ് പ്രൊഫ പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇത് സഹായിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.