CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 4 Seconds Ago
Breaking Now

'ഞാനിതാ വരുന്നേ'- പ്രഖ്യാപിച്ച് ഫരാഗ്! മിന്നിച്ച് റിഫോം, പൊട്ടിത്തകര്‍ന്ന് ലേബര്‍; ചെങ്കോട്ടകളിലും, കണ്‍സര്‍വേറ്റീവ് ഹൃദയഭൂമികയിലും ആയിരത്തോളം സീറ്റുകള്‍ പിടിച്ചെടുത്തു; കാര്‍ഡിഫില്‍ ലേബര്‍ മൂന്നാം സ്ഥാനത്ത്; 'ഒഴിഞ്ഞ് പോകില്ലെന്ന' നിലപാടില്‍ ഉറച്ച് സ്റ്റാര്‍മര്‍

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ഫരാഗ്

ലോക്കല്‍ ഇലക്ഷനില്‍ മിന്നുംതാരകമായി ഉദിച്ചുയര്‍ന്ന് റിഫോം യുകെ. ജനങ്ങള്‍ ഏത് ഭാഗത്തേക്ക് വോട്ട് ചെയ്യുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വാനോളം ഉയര്‍ത്തുകയും, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അടിവേരോടെ കുഴിച്ചുമൂടുകയും ചെയ്തുകൊണ്ടാണ് ഫലം പുറത്തുവരുന്നത്. 

ഇതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പോരാട്ടത്തിലായി. എംപിമാരും, മന്ത്രിമാരും, യൂണിയനുകളും ഏകസ്വരത്തില്‍ സ്റ്റാര്‍മറോട് പുറത്ത് പോകാനുള്ള സമയം തീരുമാനിക്കാന്‍ ആവശ്യപ്പെടുന്ന കാഴ്ചയാണ്. ഇംഗ്ലണ്ടിന് പുറമെ സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും വരെ നാണംകെട്ട തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. 

അതേസമയം ലോക്കല്‍ ഇലക്ഷനില്‍ ജനങ്ങള്‍ സമ്മാനിച്ച വന്‍വിജയം തനിക്ക് ഡൗണിംഗ് സ്ട്രീറ്റിലേക്ക് കടന്നെത്താനുള്ള വഴിയൊരുക്കുകയാണെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. റിഫോം യുകെയാണ് ഇക്കുറി തെരഞ്ഞെടുപ്പിലെ വ്യക്തമായ വിജയി. കണ്‍സര്‍വേറ്റീവ്, ലേബര്‍ ഹൃദയഭാഗങ്ങളില്‍ പോലും വിജയിച്ചുകയറിയ റിഫോം സ്ഥാനാര്‍ത്ഥികള്‍, ആയിരത്തിലേറെ കൗണ്‍സില്‍ സീറ്റുകള്‍ പിടിച്ചെടുകയും, വിവിധ കൗണ്‍സിലുകളുടെ നിയന്ത്രണം പിടിക്കുകയും ചെയ്തിട്ടുണ്ട്. 

കാര്‍ഡിഫില്‍ 30 വര്‍ഷക്കാലത്തെ ലേബര്‍ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ച് ഇക്കുറി അവിടെയും റിഫോം യുകെയാണ് വെന്നിക്കൊടി പാറിച്ചത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ഫരാഗ് പറഞ്ഞു. 2029 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നത് സുനിശ്ചിതമാണെന്ന് മുതിര്‍ന്ന റിഫോം നേതാക്കളും പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.