
















ബ്രിട്ടനില്‍ അപ്രതീക്ഷിതമായി താപനില താഴ്ന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ -1.8 സെല്‍ഷ്യസിലേക്കാണ് താപനില കുറഞ്ഞത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയും നേരിട്ടു. വ്യാഴാഴ്ച മുതല്‍ ചില ഭാഗങ്ങളില്‍ തേടിയ മഞ്ഞാണ് രാത്രി കാലങ്ങളില്‍ താപനില കുറയാന്‍ ഇടയാക്കുന്നത്.
ഇതിനിടെ തുടര്‍ച്ചയായ മഴയ്ക്കാണ് സാധ്യത രൂപം കൊള്ളുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ മെയ് മാസമാണ് സ്‌കോട്ട്‌ലണ്ട് അനുഭവിച്ചത്. ഷെറ്റ്‌ലാന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ രാത്രിയോടെ മഞ്ഞുപുതച്ചു.
കഴിഞ്ഞ ആഴ്കളില്‍ മികച്ച സൂര്യതാപം അനുഭവിക്കാന്‍ കഴിഞ്ഞ ശേഷമാണ് പൊടുന്നനെയുള്ള മാറ്റം. സ്‌കോട്ട്‌ലണ്ടില്‍ നിന്നും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കാണ് ഈ സ്ഥിതി കടന്നെത്തുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ സൗത്ത് ന്യൂവിംഗ്ടണിലാണ് രാത്രിയോടെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ -1.8 സെല്‍ഷ്യസായാണ് താപനില കുറഞ്ഞത്. യുകെയുടെ നോര്‍ത്തേണ്‍ ഭാഗങ്ങളിലും പുലര്‍ച്ചെ മുതല്‍ തണുപ്പ് അനുഭവപ്പെടും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാര്‍മേഘം നിറഞ്ഞ അന്തരീക്ഷമാണ്. ഇവിടെയും, ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലും, വെയില്‍സിലും മഴ പെയ്തിറങ്ങുമെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം സതേണ്‍ ഇംഗ്ലണ്ടില്‍ മെച്ചപ്പെട്ട താപനിലയാണ്. 19 സെല്‍ഷ്യസ് വരെ ഇവിടെ താപനില ഉയരും. ഇതിന് ശേഷം കനത്ത മഴയിലേക്കാണ് കാര്യങ്ങള്‍ എത്തുക.