CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 5 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമിന്റെ നിയന്ത്രണവും നഷ്ടപ്പെട്ട് ലേബര്‍; ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതോടെ പാപ്പരായ കൗണ്‍സിലിന്റെ സ്ഥിതി വഷളാകും; റിഫോമിന് മുന്‍തൂക്കം; സീറ്റുകള്‍ പിടിച്ച് ഗ്രീന്‍സും, മുസ്ലീം വിഭാഗീയ സ്വതന്ത്രരും?

നഗരത്തിലെ മുസ്ലീം വോട്ടര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതാണ് ലേബറിന്റെ നാണംകെട്ട പുറത്താകലിന് പ്രധാന കാരണം

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ അത്ര ശരിയായ അവസ്ഥയിലല്ല. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ ലേബര്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ കുഴപ്പത്തില്‍ നിന്നും കുഴപ്പത്തിലേക്കാണ് കൊണ്ടുപോകുന്നത്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം ലേബര്‍ അനുഭവിക്കുന്നുണ്ട്. 14 വര്‍ഷക്കാലം ഭരിച്ച ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ നിന്നു വോട്ടര്‍മാര്‍ ലേബറിനെ പുറംതള്ളിയിരിക്കുകയാണ്. 

എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെന്നത് ബര്‍മിംഗ്ഹാമില്‍ വിനയായി. റിഫോം, കണ്‍സര്‍വേറ്റീവ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് പുറമെ ചില സീറ്റുകളില്‍ മുസ്ലീം വിഭാഗീയ സ്വതന്ത്രരും വിജയിച്ച് കയറി. 101 സീറ്റുകളില്‍ 99 സീറ്റുകളിലെ ഫലങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നത്. എന്നാല്‍ അധികാരം ആറ് വഴികളായി തിരിഞ്ഞ്, ഒരു പാര്‍ട്ടിക്കും സ്വയം വിജയം അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. 

22 സീറ്റുമായി റിഫോമാണ് മുന്നിലുള്ളത്. അതേസമയം 19 സീറ്റില്‍ ഗ്രീന്‍സും, 16 ഇടത്ത് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ 17 ഇടത്തും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ഇടത്തും ജയിച്ചു. എന്നാല്‍ 13 സ്ഥലത്ത് സ്വതന്ത്രരാണ് വിജയിച്ചത്. 2023-ല്‍ പാപ്പരായി മാറിയ ഒരു ലോക്കല്‍ അതോറിറ്റിയാണ് ബര്‍മിംഗ്ഹാം. ഒരു വര്‍ഷത്തിലേറെയായി ബിന്‍ സമരം നടക്കുന്നു. തെരുവുകളില്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോള്‍ ഇത് പരിഹരിക്കാന്‍ ഉതകുന്ന വിജയം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തത് പ്രതിസന്ധി വഷളാക്കും. 

നഗരത്തിലെ മുസ്ലീം വോട്ടര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതാണ് ലേബറിന്റെ നാണംകെട്ട പുറത്താകലിന് പ്രധാന കാരണം. വര്‍ഗ്ഗീയതയും, വിഭാഗീയതും ആളിക്കത്തിച്ച് നഗ്നമായ പ്രചരണം നടത്തുകയും, ഗാസാ യുദ്ധത്തിന്റെ പേരിലുള്ള രോഷം ചൂഷണം ചെയ്യുന്നതുമാണ് ബര്‍മിംഗ്ഹാമില്‍ കണ്ടത്. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലകളില്‍ പ്രധാനമായും മുസ്ലീം സ്വതന്ത്രര്‍ തന്നെയാണ് വിജയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.