
















തിരശ്ശീല ഉയരുമ്പോള്‍ സത്യത്തില്‍ ഒരു കഥ മനോഹരമായി പകര്‍ന്നാടുകയാണ് വേദിയില്‍. ജീവിതത്തിലെ ഓരോ നിമിഷങ്ങളേയും കോര്‍ത്തിണക്കി വേദിയില്‍ ശക്തമായി അവതരിപ്പിക്കുമ്പോള്‍ കലാസ്വാദകരുടെ ഹൃദയത്തെ തന്നെയാണ് കീഴടക്കുന്നത്. വിനോദവും ഒപ്പം ചിന്താശേഷി ഉയര്‍ത്തുന്നതുമായ ഒരുപിടി നാടകങ്ങള്‍ കണ്ടാണ് നമ്മള്‍ ഓരോരുത്തരും വളര്‍ന്നത്. അത്തരത്തില്‍ മനോഹരമായ കുറേ നാടകങ്ങളുടെ കൂടെ എഴുതി ചേര്‍ക്കാവുന്ന ഒരു പേരാണ് ലിവര്‍പൂള്‍ ഡ്രാമാ ക്ലബ് ഒരുക്കിയ ' കഥയറിയാതെ'

യുകെയില്‍ ആദ്യമായി ടിക്കറ്റ് വച്ച് രണ്ടു മണിക്കൂര്‍ ഇടതടവില്ലാതെ ഒരു നാടകം വേദിയില്‍ അരങ്ങേറി. മേയ് 10നായിരുന്നു നാടകം. അതും ലൈവായി തന്നെ ഓണ്‍ സ്‌പോട്ടില്‍ ഡയലോഗ് പറഞ്ഞു എന്നത് മറ്റൊരു പ്രത്യേകതയാണ്. നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത് ഫ്രാന്‍സിസ് ടി മാവേലിക്കരയാണ്. സംവിധാനം ജോയ് അഗസ്തി നിര്‍വ്വഹിച്ചു. ലിവര്‍പൂളിലും പരിസരങ്ങളിലും താമസിക്കുന്ന മികച്ച കലാകാരന്മാരാണ് അഭിനയിച്ചത്. ഏകദേശം രണ്ടു വര്‍ഷത്തോളം നീണ്ട പ്രാക്ടീസിനൊടുവിലാണ് നാടകം അരങ്ങേറിയത്. ഒമ്പതു പേരാണ് വേദിയില്‍ നാടകം അവതരിപ്പിച്ചത്.

ജോയ് അഗസ്തി, അനുമോള്‍ തോമസ്, ജോജപ്പന്‍, ഷാജു പടയാട്ടി, അരുണ്‍, സനുജ, റെജി ജേക്കബ്, ഷീജോ വര്‍ഗീസ്, ടൈറ്റസ് ജോസഫ് എന്നിവരായിരുന്നു അഭിനേതാക്കള്‍.

റെക്‌സ് ആണ് സൗണ്ട് സിസ്റ്റം ഒരുക്കിയത്.
ഒരു കുടുംബ കഥയാണ്. രണ്ട് ഉയര്‍ന്ന പൊലീസ് അധികാരികള്‍ ഒരു കുടുംബത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ് കഥാ തന്തു.

നാനൂറോളം കാണികള്‍ ഇടവേള പോലുമില്ലാതെ നാടകം ആസ്വദിച്ചു. ആദ്യമായി ടിക്കറ്റ് വച്ച് ലൈവ് നാടകം യുകെയില്‍ അരങ്ങേറിയത്. ആറര മുതല്‍ എട്ടര വരെ യായിരുന്നു നാടകം.

നിറഞ്ഞ കൈയ്യടിയോടെയാണ് നാടകത്തെ കാണികള്‍ വരവേറ്റത്. മനോഹരമായ കഥ തന്മയത്തോടെ വേദിയില്‍ മനോഹരമായി അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് അതു മികച്ച വിരുന്നായി.