CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 14 Seconds Ago
Breaking Now

ബ്രിട്ടന്‍ ഉപേക്ഷിച്ച് യുവാക്കള്‍ നാടുവിടുന്നു; പ്രധാനമായും തെരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയ; നെറ്റ് മൈഗ്രേഷന്‍ കണക്കുകളില്‍ ബ്രിട്ടന് ആശങ്കപ്പെടാനുമുണ്ട് കാരണങ്ങള്‍; ജോലിക്കും, പഠിക്കാനും പോകുന്നവരും മടങ്ങുന്നില്ല?

രണ്ട് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വര്‍ക്കിംഗ് ഹോളിഡേ വിസ കരസ്ഥമാക്കിയ ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായി

നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ബ്രിട്ടനെ സംബന്ധിച്ച് ആശ്വാസത്തോടൊപ്പം, ആശങ്കയും സൃഷ്ടിക്കുകയാണ്. വിദേശികളുടെ വരവ് കുറഞ്ഞത് ആശ്വാസമാണെങ്കിലും, സ്വന്തം നാടുവിട്ട് യുവജനങ്ങള്‍ മറ്റ് മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നുവെന്നതാണ് ബ്രിട്ടന് ആശങ്കയാകുന്നത്. 

ഏറ്റവും പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകളില്‍ ഈ 'കുടിയൊഴിയലും' പ്രധാന ചര്‍ച്ചയാണ്. ആയിരക്കണക്കിന് യുവ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത്. ഓസ്‌ട്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ് ബ്രിട്ടീഷുകാര്‍ സ്ഥലംവിടുന്നത്. അതേസമയം പോകുന്ന തോതില്‍ ഇവര്‍ മടങ്ങുന്നില്ലെന്നതും പ്രതിസന്ധിയാണ്. 

2025-ല്‍ 136,000 കൂടുതല്‍ ബ്രിട്ടീഷുകാരാണ് തിരിച്ചുവരുന്നതിനെ അപേക്ഷിച്ച് പുറത്ത് പോയവര്‍. 16 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ക്കിടയിലെ നെറ്റ് മൈഗ്രേഷന്‍ ഗ്യാപ്പ് 75,000 ആണ്. മൈഗ്രേഷന്‍ അളക്കാന്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നിലവിലെ രീതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

യുവ ബ്രിട്ടീഷുകാര്‍ക്കിടയിലെ 'നെഗറ്റീവ്' നെറ്റ് മൈഗ്രേഷന്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കിടയിലും സുപ്രധാനമാണെന്ന് ഒഎന്‍എസ് പറഞ്ഞു. 2022 മുതല്‍ ഇത് വര്‍ദ്ധിച്ച് വരികയാണ്. ജോലിക്കും, പഠിക്കാനും വിദേശത്ത് പോകുന്ന യുവാക്കള്‍ ദീര്‍ഘകാലം തിരികെ വരാതിരിക്കുന്നതാണ് അവസ്ഥ, ഒഎന്‍എസ് വ്യക്തമാക്കി. 

രണ്ട് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വര്‍ക്കിംഗ് ഹോളിഡേ വിസ കരസ്ഥമാക്കിയ ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായി. ഏകദേശം 38000 എന്നതില്‍ നിന്നും 80,000 എന്ന നിലയിലേക്കാണ് കുതിച്ചത്. ഈ സ്‌കീം വഴി മൂന്ന് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും അനുമതിയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.