CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 10 Seconds Ago
Breaking Now

ആന്‍ഡ്രൂവിന് പുതിയ കുരുക്ക്; ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്; മുന്‍ രാജകുമാരന്റെ 'പരാക്രമങ്ങളില്‍' അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടുന്നു; ഇരകളായ അതിജീവിതരോട് മുന്നോട്ട് വരാന്‍ അപേക്ഷയും

ട്രേഡ് പ്രതിനിധിയെന്ന നിലയില്‍ കൈവിട്ട പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആന്‍ഡ്രൂ രഹസ്യ വിവരങ്ങള്‍ എപ്സ്റ്റീന് നല്‍കിയെന്നാണ് ആരോപണം

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പോലീസ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന് എതിരെ അന്വേഷണവുമായി നീങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതു ഓഫീസില്‍ അച്ചടക്ക ലംഘനം നടത്തിയതിനും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, അഴിമതിക്കും ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്ന് ഡിറ്റക്ടീവുമാര്‍ പ്രഖ്യാപിച്ചു. 

ഔദ്യോഗിക രഹസ്യ രേഖകള്‍ കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന കേസില്‍ മുന്‍ യോര്‍ക്ക് ഡ്യൂക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമാകുന്നത്. യുകെ ട്രേഡ് പ്രതിനിധിയായി സേവനം നല്‍കവെയാണ് ഈ സംഭവങ്ങള്‍. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന സംശയത്തില്‍ സാക്ഷികളെ കണ്ട് മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്. 

ഇരകളായ അതിജീവിതര്‍ തെളിവുകളുമായി മുന്നോട്ട് വരണമെന്ന് തെയിംസ് വാലി പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിവിധ തലങ്ങളില്‍ അന്വേഷണം നടത്തേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. 

ആന്‍ഡ്രൂവിന്റെ മുന്‍ ഭവനമായ റോയല്‍ ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ പോലീസിന് നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചിട്ടുണ്ട്. സാന്‍ഡിഗ്രാം എസ്‌റ്റേറ്റിലെ പുതിയ പ്രോപ്പര്‍ട്ടിയിലും റെയ്ഡ് നടന്നിരുന്നു. ഈ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കുന്നുണ്ട്. 

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള റോളുകള്‍ നിര്‍വ്വഹിക്കാന്‍ മകന് സാധിക്കണമെന്ന് അന്തരിച്ച രാജ്ഞി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ട്രേഡ് പ്രതിനിധിയെന്ന നിലയില്‍ കൈവിട്ട പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആന്‍ഡ്രൂ രഹസ്യ വിവരങ്ങള്‍ എപ്സ്റ്റീന് നല്‍കിയെന്നാണ് ആരോപണം. ഇതിന് പുറമെ യോഗങ്ങളില്‍ യാതൊരു താല്‍പര്യവും കാണിക്കാതെ സ്ത്രീകളെ മാത്രം ശ്രദ്ധിച്ച് തിരിച്ചുവരുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.