CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 1 Seconds Ago
Breaking Now

തൊഴിലില്ലായ്മ അടിപൊളിയാകും! ഉയര്‍ന്ന മിനിമം വേജില്‍ തട്ടി തൊഴിലവസരങ്ങള്‍; തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്ന് മുന്നറിയിപ്പ്; സീറോ-അവര്‍ കോണ്‍ട്രാക്ടുകള്‍ തടയുന്ന പദ്ധതിയുമായി ഗവണ്‍മെന്റ് മുന്നോട്ട്

സീറോ-അവര്‍ കോണ്‍ട്രാക്ട് നിയന്ത്രിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്

ലോകത്തിലെ സുപ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെ നേരിടാന്‍ ബ്രിട്ടന്‍. രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന മിനിമം വേജില്‍ തട്ടിയാണ് തൊഴിലില്ലായ്മ വര്‍ദ്ധിക്കുക. 

കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മ ഈ വര്‍ഷം 5.5 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നത്. ജി7 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും വേഗത്തിലാണ് വര്‍ദ്ധിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയാണെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നതും ഇത് പ്രധാനമായും ബാധിക്കുന്നത് മിനിമം വേജ് ഉയര്‍ത്തിയ നടപടിയെ ബാധിക്കുന്ന മേഖലകളിലാണെന്നതും ശ്രദ്ധേയമാണ്. 

യുകെയിലെ യുവാക്കള്‍ക്കിടയില്‍ തൊഴില്ലായ്മ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്‍ ലേബര്‍ മന്ത്രി അലന്‍ മില്‍ബേണ്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു മില്ല്യണോളം 16 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവര്‍ വിദ്യാഭ്യാസവും, തൊഴിലും, ട്രെയിനിംഗും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. 

ഇതിനിടെ സീറോ-അവര്‍ കോണ്‍ട്രാക്ട് നിയന്ത്രിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി മുന്നോട്ട് പോയാല്‍ സീസണല്‍ റോളുകള്‍ ഇല്ലാതാകുമെന്ന് മുന്നറിയിപ്പുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.