CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes Ago
Breaking Now

സ്വന്തം ജീവനെ കുറിച്ച് ഓര്‍ത്ത് ഭയന്നില്ല; വെള്ളത്തില്‍ മുങ്ങിത്താണവരെ രക്ഷിക്കാന്‍ എടുത്ത് ചാടിയ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം; പ്രിയപ്പെട്ടവന്റെ മരണത്തിന് മുന്നില്‍ പകച്ച് ഭാര്യയും, 18 മാസം പ്രായമായ കുഞ്ഞും; മരണത്തിലും ഹീറോയായി അവയവദാനം

ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചെങ്കിലും രണ്ട് ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി

 

ഒരു സന്തോഷകരമായ പിക്‌നിക്. പക്ഷെ അത് ചെന്നവസാനിച്ചത് ഇന്ത്യന്‍ വംശജന്റെ ദാരുണാന്ത്യത്തില്‍. കുടുംബസമേതം മില്‍ടണ്‍ കെയിന്‍സിലെ ന്യൂപോര്‍ട്ട് പാഗ്നെലില്‍ വിനോദയാത്രക്ക് എത്തിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താണവരെ രക്ഷിക്കാന്‍ ഇറങ്ങിയ 28-കാരന്‍ റുഷഭ് പട്ടേലിന്റെ ജീവനാണ് പൊലിഞ്ഞത്. വെള്ളത്തില്‍ നിന്നും രണ്ട് പേരെ കരകയറ്റിയെങ്കിലംു റുഷഭ് മുങ്ങിത്താഴുകയായിരുന്നു. 

അഹമ്മദാബാദില്‍ നിന്നുള്ള റുഷഭ് ഭാര്യ മിലിയ്ക്കും, 18 മാസം പ്രായമായ മകള്‍ക്കുമൊപ്പമാണ് പിക്‌നികിന് ഇറങ്ങിയത്. എന്നാല്‍ രണ്ട് ജീവന്‍ അപകടത്തിലാണെന്ന് കണ്ട് സ്വന്തം ജീവന്‍ പോലും മറന്നാണ് റുഷഭ് പ്രവര്‍ത്തിച്ചത്. 

എന്തായാലും മരണശേഷവും റുഷഭ് ഹീറോയായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ആറോളം പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ റുഷഭിന്റെ ഭാര്യയെയും, പിഞ്ചുകുഞ്ഞിനെയും സംരക്ഷിക്കാന്‍ ആരംഭിച്ച ഫണ്ട്‌റെയ്‌സിംഗ് ഏകദേശം 26,000 പൗണ്ട് സ്വരൂപിച്ചിട്ടുണ്ട്. 

മില്‍ടണ്‍ കെയിന്‍സില്‍ ഭാര്യക്കും, മകള്‍ക്കുമൊപ്പം സെറ്റില്‍ ചെയ്തിരുന്ന റുഷഭ് പിക്‌നിക്കിന് പോകുമ്പോള്‍ മറ്റ് കുടുംബാഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. ഇവരുടെ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെയാണ് മുങ്ങിത്താണതും, രക്ഷിക്കാനായി യുവാവ് ശ്രമിച്ചതും. ഇവരെ രക്ഷിച്ചെങ്കിലും റുഷഭിന് വെള്ളത്തില്‍ വെച്ച് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതാണ് മരണത്തിലേക്ക് നയിച്ചത്. 

ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചെങ്കിലും രണ്ട് ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി. 




കൂടുതല്‍വാര്‍ത്തകള്‍.