CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 48 Seconds Ago
Breaking Now

ചങ്ങനാശ്ശേരി കുടുംബസംഗമം പീറ്റര്‍ബറോയില്‍ സ്‌നേഹോഷ്മളമായി; മുഖ്യാതിഥികളായി അഡ്വ. ജോബ് മൈക്കിളും, അഡ്വ. എബി സെബാസ്റ്റ്യനും.

പീറ്റര്‍ബറോ: യുകെയിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശികളുടെ കുടുംബസംഗമം പീറ്റര്‍ബറോയില്‍ സ്‌നേഹോഷ്മളവും വര്‍ണ്ണാഭവുമായി സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നടന്ന അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടേയും സൗഹൃദത്തിന്റെയും പ്രതീകമായി.

ചങ്ങനാശ്ശേരിയുടെ മുന്‍ എം.എല്‍.എ. അഡ്വ. ജോബ് മൈക്കിള്‍, യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സന്ദേശം നല്‍കി. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി, ഐ.ഒ.സി. നാഷണല്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍, രാജേഷ് ജോസഫ് (കണ്‍വേയന്‍സി ആന്‍ഡ് ഹോമെക്‌സ് ഗ്രൂപ്പ്), മാത്യു ( പീറ്റര്‍ബറോ പ്രതിനിധി) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.  

ചങ്ങനാശ്ശേരി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിച്ചുകൊണ്ട് മുഖ്യാതിഥികള്‍ നിര്‍വഹിച്ചു. മനോജ് തോമസ്, സജു നെടുമണ്ണി, ഫെബി ഫിലിപ്പ്, ജോമോന്‍ മാമ്മൂട്ടില്‍ എന്നിവര്‍ പരിപാടികളുടെ ഏകോപനം ശ്രദ്ധേയമായി നിര്‍വഹിച്ചു. പോണ്‍സി, ഫെബി, ടീന എന്നിവര്‍ ചടങ്ങില്‍ അവതാരകരുടെ റോളില്‍ തിളങ്ങി.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും പുതുക്കിയ സംഗമത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍, സംഗീതവിരുന്ന്, വിവിധ വിനോദപരിപാടികള്‍ എന്നിവ അരങ്ങേറി. രാത്രി എട്ട് മണിവരെ നീണ്ടുനിന്ന പരിപാടികള്‍ അവിസ്മരണീയമായി.

പ്രവാസി സമൂഹത്തിന്റെ ഐക്യം, സഹകരണം, സൗഹൃദം, വികസനോന്മുഖ ചിന്തകള്‍ എന്നിവ സംഗമത്തിലുടനീളം പ്രതിഫലിക്കുകയുണ്ടായി. കോക്കനട്ട് & കറി ഫുഡ് സ്റ്റാള്‍ ഒരുക്കിയ കേരളീയ വിഭവങ്ങള്‍ ഏറെ ആസ്വാദ്യമായി. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും, പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്‌കാരവും പാരമ്പര്യവും അനുഭവവേദ്യമാകുവാനും അവസരമായി. 

Appachan Kannanchira

https://drive.google.com/drive/folders/14nPmUs2V40NVJyU2uSDF83RrVbVsiPwR




കൂടുതല്‍വാര്‍ത്തകള്‍.