
















യുകെ കായിക പ്രേമികള്‍ക്ക് തീരാ നഷ്ടമായി അകാലത്തില്‍ മരണമടഞ്ഞ പ്രിയങ്കരനായ ആശിഷ് തങ്കച്ചന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കളും കാര്‍ഡിഫ് കാമിയോസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച ടൂര്‍ണമെന്റാണ് കാര്‍ഡിഫില്‍ അരങ്ങേറിയത്.

ടൂര്‍ണമെന്റില്‍ ഇന്‍ഫിനിറ്റി വാരിയേഴ്‌സ് ആതിഥേയരായ കാര്‍ഡിഫ് കാമിയോസിനെ വന്‍ മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫിനിറ്റി വാരിയേഴ്‌സ് പത്ത് ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 109 റണ്‍സ് അടിച്ചുകൂട്ടിയ ഐപിഎല്‍ പ്ലേയര്‍ കൂടിയായ ബേസില്‍ തമ്പിയുടെ മികച്ച പെര്‍ഫോമന്‍സിലാണ് ഈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാര്‍ഡിഫ് കാമിയോസിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മികച്ച ബൗളറായി ഏഴു വിക്കറ്റ് സ്വന്തമാക്കിയ ന്യൂപോര്‍ട്ട് എഫ്‌സിസിയുടെ റിയോ ജോണിയെ തെരഞ്ഞെടുത്തു.
ഒന്നാം സമ്മാനമായ 2000 പൗണ്ടും ട്രോഫിയും ഇന്‍ഫിനിറ്റി വാരിയേഴ്‌സിന് ആശിഷ് തങ്കച്ചന്റെ പിതാവ് ശ്രീ തങ്കച്ചന്‍ ട്രോഫി സമ്മാനിച്ചു.
ആംപിള്‍ മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ ടിജോ സമ്മാന തുക കൈമാറി.

രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ആയിരം പൗണ്ടും ട്രോഫിയും കാര്‍ഡിഫ് കാമിയോസിന് ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് സമ്മാനിച്ചു.
ദി ബ്രെയ്ന്‍ ട്യൂമര്‍ ചാരിറ്റിക്ക് വേണ്ടി ടൂര്‍ണമെന്റ്് സ്വരുകൂട്ടിയ അയ്യായിരം പൗണ്ട് ചെക്ക് ബെല്ലാവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്‌സിങ് ഹോമിന്റെ ഡയറക്ടര്‍ ജേക്കബ് അച്ചായന്‍ കൈമാറി.
12 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളാണ് രാവിലെ മുതല്‍ കാര്‍ഡിഫില്‍ നടന്നത്.

കാര്‍ഡിഫിലെ ജനങ്ങളുടേയും സ്‌പോണ്‍സര്‍മാരുടേയും അകമഴിച്ച പിന്തുണയിലാണ് ഈ ചാരിറ്റി ടൂര്‍ണമെന്റ് വന്‍ വിജയമായി മാറിയത്.

ഇന്ത്യന്‍ താരം ബേസില്‍ തമ്പിയുടെ വെടിക്കെട്ട് ബാറ്റിങ് ഫൈനലില്‍ വന്‍ ആവേശമാണ് കളികളത്തിലുണ്ടാക്കിയത്.
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്പോണ്‍സറായി എത്തുന്ന ഈ പരിപാടിക്ക് ആംപിള്‍ മോര്‍ട്ഗേജസ്, ഇന്‍ഫിനിറ്റി മോര്‍ട്ഗേജ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസേഴ്‌സ്, ഫോക്കസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ലോ ആന്‍ഡ് ലോയേഴ്സ്സ് സോളിസിറ്റേഴ്‌സ്, ടോംടണ്‍ ട്രാവല്‍സ്, ബ്രൂവറി ഫീല്‍ഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗല്‍, ജെഡി സ്റ്റോര്‍സ്, കെയര്‍ ക്രൂ, തെരേസാസ് ലണ്ടന്‍, ദ ഡഫ്രിന്‍ ആംസ്, കൈരളി സ്പൈസസ് സെന്റര്‍ കാര്‍ഡിഫ്, നാക്രെ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യന്‍ ക്വിസിന്‍ ന്യൂപോര്‍ട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു..