CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 48 Seconds Ago
Breaking Now

വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ (ബിഎംഎ) 2026-27 ഭരണസമിതിയെ തെരഞ്ഞെടുത്തു

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ (BMA) 2026-27 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.

പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ജയന്‍ മലയില്‍, സെക്രട്ടറിയായി ആതിര അനൂബ് എന്നിവര്‍ തുടരും. വൈസ് പ്രസിഡന്റായി ലാലു അലക്‌സ്, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി അനു ശരത് , ഉണ്ണിമായ നന്ദു, യൂത്ത് കോ-ഓര്‍ഡിനേറ്ററും പി.ആര്‍.ഒയുമായി ബിജില്‍ റെജി, ട്രഷററായി വിനു ഡേവിസ്, ജോയിന്റ് ട്രഷററായി സിജോ ജോസഫ് എന്നിവരെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് ഒഴിവായ അംഗങ്ങള്‍ക്ക് പകരമായി ധന്യ അനീഷ്, മീനു തോമസ്, നൗഫല്‍, അര്‍ജുന്‍ , അലന്‍ ജോര്‍ജ് എന്നിവരെയും ഉള്‍പ്പെടുത്തി ആകെ 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് 2026-27 കാലയളവില്‍ ബി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കണമെന്നും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബെല്‍ഫാസ്റ്റിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹം ബി.എം.എയ്ക്ക് നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇതേ സ്‌നേഹവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും അംഗങ്ങള്‍ പ്രകടിപ്പിച്ചു.

ബി.എം.എയുടെ നേതൃത്വത്തില്‍ *ജൂണ്‍ 27-ന് സംഘടിപ്പിക്കുന്ന 'BMA Family Fun Day'യും **ഓഗസ്റ്റ് 22-ന് നടക്കുന്ന 'BMA Onam Celebration 2026'*ഉം വന്‍ വിജയമാക്കുന്നതിനായി മുഴുവന്‍ ബി.എം.എ കുടുംബാംഗങ്ങളുടെയും പിന്തുണയും സജീവ പങ്കാളിത്തവും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

പരസ്പര സഹകരണവും ഐക്യവും സൗഹൃദവും അടിസ്ഥാനമാക്കിയുള്ള ശക്തമായ മലയാളി സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ തുടര്‍ന്നും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുമെന്നും, സമൂഹത്തിന് കൂടുതല്‍ പ്രയോജനകരവും ഉള്‍ക്കൊള്ളുന്നതുമായ പരിപാടികളും പദ്ധതികളും വരുംകാലങ്ങളില്‍ നടപ്പാക്കുമെന്നും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.