CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 21 Seconds Ago
Breaking Now

ചാലക്കുടി ചെങ്ങാത്തം വര്‍ണമഴ 2026 ആഘോഷമാക്കി അംഗങ്ങള്‍

ചാലക്കുടി ചെങ്ങാത്തം വര്‍ണമഴ 2026 വളരെ മനോഹരമായി വാദ്യ മേളങ്ങളുടെ ആരവത്തോടെ രാവിലെ 11 മണിയോടെ ഓള്‍ഡ്ബറി,  ബിര്‍മിനഖം, യുകെയില്‍ ചാലക്കുടിയും പരിസരവാസികളുടെയും നിറ സാധ്യത്തത്തില്‍ ജൂണ്‍ 27ാം തിയതി ആഘോഷിച്ചു. തുടര്‍ന്നുണ്ടായ ചടങ്ങില്‍ പ്രസിഡന്റ് ദാസന്‍ നെറ്റിക്കാടന്‍ ആദ്യക്ഷപ്രസംഗവും സുബിന്‍ സന്തോഷ് റിപ്പോര്‍ട്ട് ഉം അവതരിപ്പിച്ചു. 2013 ല്‍ ആരംഭിച്ച ഈ ചെങ്ങാത്തതിന്റെ ആശംസകളും ആയി മുന്‍ പ്രസിഡന്റ്മാരായ സൈബിന്‍ പാലാട്ടി, സോജന്‍  നമ്പ്യാപറമ്പില്‍, ജോഷി വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവുരുടെയും പലതരത്തിലുള്ള ഗയിമ്‌സും  തരപ്പെടുത്തിയിരുന്നു.  ചാലക്കുടി ക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റില്‍ നിറഞ്ഞാടിയ നൃത്യ നൃത്യങ്ങളും സംഗീത സദസും  ചടങ്ങിന് മോഡി ക്കൂട്ടി. ജിബി, ആദര്‍ശു എന്നിവര്‍ ആങ്കറിങ്ങില്‍ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടി യുടെ താളത്തില്‍ സദസ്സ് ഒന്നാകെ ആടി ത്തിമര്‍ത്തു.ട്രഷറര്‍ റ്റാന്‍സി പാലാട്ടി യുടെ നന്ദി പ്രകാശനത്തോടെ  വീണ്ടും തീര്‍ച്ചയായും കാണാമെന്ന ആഗ്രഹത്തോടെ  വൈകിയിട്ടു 7 മണിയോടെ ചെങ്ങാത്തതിന് താല്‍കാലിക തിരശീല വീണു.

 




കൂടുതല്‍വാര്‍ത്തകള്‍.